കണ്ണൂർ: നിഹാലിന്റെ ദാരുണ മരണത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ആക്രമണക്കാരികളായ തെരുവുനായ്ക്കളെ കൊല്ലാൻ അനുമതി ആവശ്യപ്പെട്ടുള്ള സുപ്രീംകോടതിയിലെ കേസിൽ കമ്മീഷൻ കക്ഷി ചേരുമെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ വി മനോജ് കുമാർ അറിയിച്ചു.
തെരുവുനായ ശല്യ പ്രതിരോധ നടപടികളിൽ വീഴ്ച ആരോപിച്ച് വിവിധ സംഘടനകൾ മുഴപ്പിലങ്ങാട് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. യൂത്ത് കോൺഗ്രസ് മാർച്ചിൽ നേരിയ സംഘർഷമുണ്ടായി. ദിവസങ്ങൾക്കു മുൻപാണ് പാനൂരിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു ഒന്നര വയസ്സുകാരനെ തെരുവുനായ കടിച്ചു കീറിയത്.

