ദില്ലി : ബിപോർജോയ് ചുഴലിക്കാറ്റിനെത്തുടര്‍ന്ന് ഗുജറാത്തിൽ അതീവ ജാഗ്രതയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗുജറാത്തിലും മുംബൈ തീരത്തും കടല്‍ക്ഷോഭം രൂക്ഷമായിരിക്കുകയാണ്.ഗുജറാത്തിലെ സൗരാഷ്ട്ര, കച്ച് മേഖലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു.ഈ സാഹചര്യത്തിൽ നിരവധി വിമാനങ്ങൾ റദ്ദാക്കിയിരിക്കുകയാണ്.125-135 കിലോമീറ്റര്‍ സ്പീഡില്‍ നിന്നും 150 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. ചുഴലിക്കാറ്റിന് മുന്നോടിയായി മുംബൈയില്‍ കനത്ത മഴയും മോശം കാലാവസ്ഥയും തുടരുകയാണ്.
ബിപോർജോയ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നതതലയോഗം വിളിച്ചു. ചുഴലിക്കാറ്റ് നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ പ്രധാനമന്ത്രി വിലയിരുത്തും. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി എന്‍ഡിആര്‍എഫ് സംഘത്തെ കച്ച്, സൗരാഷ്ട്ര മേഖലയിലേക്ക് അയച്ചിട്ടുണ്ട്

