Thursday, September 24, 2026

വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്; എസ് എഫ് ഐ നേതാവ് നിഖിൽ തോമസ് നൽകിയത് 2 ലക്ഷം രൂപ; നിർണ്ണായക വിവരങ്ങൾ പുറത്ത്; നിഖിലിന്റെ കുടുംബാംഗങ്ങളെ ചോദ്യം ചെയ്തു

ആലപ്പുഴ: വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ കുറ്റാരോപിതനായ കായംകുളം മുന്‍ ഏരിയാ സെക്രട്ടറി നിഖില്‍ തോമസ് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് സംഘടിപ്പിക്കുന്നതിനായി ഒരു നേതാവിനു നിഖിൽ 2 ലക്ഷം രൂപ നൽകിയതായി പൊലീസിനു തെളിവ് ലഭിച്ചു. എസ്എഫ്ഐ കായംകുളം ഏരിയ പ്രസിഡന്റായിരുന്ന ഇയാൾ ഇപ്പോൾ വിദേശത്ത് അദ്ധ്യാപകനാണ്. 2020 ൽ നിഖിലിന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് ഇയാളുടെ അക്കൗണ്ടിലേക്ക് 2 ലക്ഷം രൂപ അയച്ചതായി കണ്ടെത്തിയിരുന്നു. ഈ തെളിവുകളാണ് പൊലീസിന് കൂടുതൽ വിവരങ്ങൾ ലഭിക്കാൻ കാരണമായത്.നിഖിൽ തോമസ് ഒളിവിലായിട്ട് ഇന്നേക്ക് അഞ്ച് ദിവസമായിട്ടും പോലീസിന് കണ്ടെത്താൻ ആയില്ല. നിഖിലിന്റെ അച്ഛനെയും സഹോദരങ്ങളെയും സ്eറ്റഷനിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു.

നിഖിലിന്റെ വിദേശത്തുള്ള സഹായിയെ നാട്ടിലെത്തിച്ചു ചോദ്യം ചെയ്യാനുള്ള ശ്രമങ്ങൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്. നേരത്തേ വിവിധ സർവകലാശാലകളിൽ പ്രവേശനം നേടാൻ വിദ്യാർത്ഥികളെ സഹായിക്കുന്ന ഏജൻസി നടത്തിയിരുന്ന ഇയാൾ പലർക്കും വ്യാജ സർട്ടിഫിക്കറ്റുകൾ സംഘടിപ്പിച്ചു നൽകിയതായിയും പോലീസ് സംശയിക്കുന്നുണ്ട്. മൂന്ന് സിഐമാരെ കൂടി ഉൾപ്പെടുത്തി അന്വഷണ സംഘം വിപുലീകരിച്ചിട്ടുണ്ടെന്നാണ് വിവരം.

Related Articles

Latest Articles