Thursday, May 2, 2024
spot_img

ലോകസിനിമയിൽ ആദ്യമായി ആൻഡ്രോയ്ഡ് ആപ്പ് ആയി റിലീസ് ചെയ്ത് ഒരു മലയാള ചിത്രം; തരംഗമായി ‘നിശബ്ദം’

പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ബിരുദധാരിയായ രഘുനാഥ് എൻ ബി  രചനയും സംവിധാനവും നിർവഹിച്ച ‘നിശബ്ദം’ എന്ന മലയാള സിനിമ ആൻഡ്രോയിഡ് മൈക്രോ ഒടിടി ആപ്പിലൂടെ റിലീസ് ചെയ്തു. ലോകസിനിമയിൽ ആദ്യമായാണ് ഒരു സിനിമ ഒരു ആൻഡ്രോയിഡ് ആപ്പ് ആയി റിലീസ് ചെയ്യുന്നത്.

ഇടനിലക്കാരില്ലാതെ, അനാവശ്യമായ കൈകടത്തലുകൾ, ഇടപെടലുകൾ ഇല്ലാതെ ഒരു ഫിലിം മേക്കറിനു തന്റെ കലാസൃഷ്ടി നേരിട്ട് പ്രേക്ഷകരിലെത്തിക്കാൻ ഇതിലൂടെ സാധിക്കുന്നു. 25 രൂപയാണ് ടിക്കറ്റ് നിരക്കുപോലെ ഈ ആപ്പിന് വില നിശ്ചയിച്ചിരിക്കുന്നത്. കൃഷ്ണപ്രഭ നായികയാവുന്ന ചിത്രത്തിൽ പുതുമുഖങ്ങൾക്കാണ് പ്രാമുഖ്യം. കഥകളി ആചാര്യൻ കലാമണ്ഡലം ഗോപിയുടെ മകൻ രഘുവും ആദ്യമായി സിനിമയിൽ എത്തുന്നു. പൂനൈ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ബിരുദധാരിയായ എൻ.ബി. രഘുനാഥ് രചന, ഗാനങ്ങൾ, സംഗീതം, ഛായാഗ്രഹണം, ചിത്രസംയോജനം, നിർമാണം, സംവിധാനം തുടങ്ങിയവ നിർവഹിച്ചിരിക്കുന്നു.

സിനിമ ലോകത്തു ഒരു വിപ്ലവകരമായ ഒരു കാൽവെപ്പു എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ഈ ആശയം,ലോ ബഡ്ജറ്റ് ചിത്രങ്ങൾ, സമാന്തര ചിത്രങ്ങൾ , പരീക്ഷണ ചിത്രങ്ങൾ തുടങ്ങിയവക്ക് ഒരു വലിയ വേദിയാണ് തുറന്നിടുന്നത്. ഇടനിലക്കാരില്ലാതെ, അനാവശ്യമായ കൈകടത്തലുകൾ, ഇടപെടലുകൾ  ഇല്ലാതെ ഒരു ഫിലിം മേക്കറിനു തന്റെ കലാസൃഷ്ടി നേരിട്ട് പ്രേക്ഷകരിലെത്തിക്കാൻ ഇതിലൂടെ സാധിക്കുന്നു. ഗൂഗിൾ പ്ലേയ് സ്റ്റോറിൽ നിന്നും ‘നിശബ്ദം മലയാളം സിനിമ 2021’ എന്ന ഈ മൈക്രോ ഒടിടി ആപ്പ് ഡൌൺലോഡ് ചെയ്ത സിനിമ കാണാൻ സാധിക്കുന്നതാണ്.

https://play.google.com/store/apps/details?id=com.nbraghunath.nisabdhamcinema

Related Articles

Latest Articles