Thursday, October 15, 2026

മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി ! പക്ഷെ നന്നാവില്ലല്ലോ ?

ഹൈന്ദവ വിശ്വാസങ്ങളേയും ദേവി ദേവന്മാരെയും അവഹേളിച്ച സ്പീക്കർ എ എൻ ഷംസീർ ഇപ്പോഴും എയറിൽ തന്നെ നിൽക്കുകയാണ്. ഹിന്ദുത്വ കാലഘട്ടത്തിലെ അന്ധ വിശ്വാസങ്ങൾ പുരോ​ഗമനത്തെ പിന്നോട്ട് നയിക്കുമെന്നും ആർട്ടിഫിഷ്യൽ ഇന്റലിജെൻസ് കാലഘട്ടത്തിൽ ഇതൊക്ക വെറും മിത്തുകളുമാണെന്നായിരുന്നു സ്പീക്കറുടെ വാദം. നിരവധിപേരാണ് സ്പീക്കറുടെ ഈ വിവാദ പ്രസ്താവനയ്‌ക്കെതിരെ പ്രതികരണവുമായി രംഗത്തെത്തിയത്. ഇപ്പോഴിതാ, ഈ വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് ഷംസീറിനെ വാരിയലക്കുകയാണ് റിപ്പബ്ലിക്കൻ പാർട്ടി
നേതാവ് നുസ്രത്ത് ജഹാൻ.

പാർട്ടിയിലെ ഒരു എം.എൽ.എയ്ക്ക് എങ്ങനെയാണു, ഒരു ജനാധിപത്യത്തെ പറ്റി മാത്രം സംസാരിക്കുന്ന പാർട്ടിക്ക് എങ്ങനെയാണു ഒരു മതത്തെ തരംതാഴ്ത്തി സംസാരിക്കാൻ കഴിയുന്നതെന്നും നുസ്രത് ജഹാൻ ചോദിക്കുന്നു. വിമർശിക്കുകയാണെങ്കിൽ എല്ലാ മതത്തിനെയും ഒരുപോലെ വിമർശിക്കണം, അല്ലാതെ ഒരു മതത്തെ മാത്രം ഉന്നം വയ്ക്കരുതെന്നും നുസ്രത് ജഹാൻ തുറന്നടിക്കുന്നു. കൂടാതെ, കേരളത്തെ ഒരു മണിപൂരോ കാശ്‌മീറോ ആക്കാൻ ഷംസീർ ശ്രമിക്കേണ്ടെന്നും നുസ്രത് ജഹാൻ തുറന്നടിച്ചു.

Related Articles

Latest Articles