ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് വർദ്ധിപ്പിക്കുന്നതിനും പ്രതിരോധ മേഖലയിലെ വിദേശ ആശ്രിതത്വം പൂർണ്ണമായി അവസാനിപ്പിക്കുന്നതിനുമായി ആവിഷ്കരിച്ച കാവേരി എഞ്ചിൻ പദ്ധതി നീണ്ട 43 വർഷങ്ങൾക്ക് ശേഷം പുതിയ രൂപത്തിലും ഭാവത്തിലും തിരിച്ചെത്തുകയാണ്. പ്രതിരോധ ഗവേഷണ വികസന കേന്ദ്രവും (DRDO) ഗ്യാസ് ടർബൈൻ റിസർച്ച് എസ്റ്റാബ്ലിഷ്‌മെന്റും (GTRE) സംയുക്തമായി വികസിപ്പിക്കുന്ന കാവേരി 2.0 പദ്ധതിയുടെ പ്രവർത്തനം 70 ശതമാനത്തോളം പൂർത്തിയായതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഭാരതത്തിന്റെ സ്വന്തം സൂപ്പർസോണിക് പോർവിമാനമായ തേജസിൽ ഇന്റഗ്രേറ്റ് ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ എഞ്ചിന്റെ നിർണ്ണായക ഘട്ടങ്ങൾ ഇപ്പോൾ പുരോഗമിക്കുന്നത്. നിലവിൽ ആഫ്റ്റർബേണർ പരിശോധനകൾക്ക് തയ്യാറെടുക്കുന്ന കാവേരി 2.0, 2030-ഓടെ ഇന്ത്യൻ വ്യോമസേനയുടെ പോർവിമാനങ്ങൾക്ക് കരുത്തുപകരുമെന്നാണ് പ്രതീക്ഷിക്കുന്നത്. #kaveriengine #drdo #gtre #tejas #indianairforce #indigenousdefence #atmanirbharbharat #jetengine #defencenews #indiandefence #tatwamayinews

