Thursday, March 28, 2024
spot_img

ഒടുവിൽ കീഴടങ്ങി; കോടികൾ തട്ടിയെടുത്ത് മുങ്ങിയ പ്രതി പോലീസ് കസ്റ്റഡിയിൽ

പത്തനംതിട്ട: പത്തനംതിട്ട തറയിൽ നിക്ഷേപ തട്ടിപ്പ് കേസിലെ പ്രതി കീഴടങ്ങി. പത്തനംതിട്ട ഓമല്ലൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന തറയിൽ ഫിനാൻസ് ഉടമ സജി സാമാണ് നിക്ഷേപകരുടെ കോടിക്കണക്കിന് രൂപയുമായി മുങ്ങിയതിനു ശേഷം തുടർന്ന് പത്തനംതിട്ട ഡിവൈഎസ്പി ഓഫീസിൽ എത്തി കീഴടങ്ങിയത്. സ്ഥാപനത്തിന്റെ ബ്രാഞ്ചുകൾ പൂട്ടിയ ശേഷം ഇയാൾ കുടുംബത്തോടൊപ്പം ഒളിവിലായിരുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. പ്രതിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടന്നെങ്കിലും ഒന്നും കണ്ടെത്താനായില്ല. നാല് ബ്രാഞ്ചുകളിലായി നൂറിലേറെ നിക്ഷേപകരുടെ 80 കോടിയോളം രൂപയാണ് ഉള്ളത്.

കൃത്യമായി കിട്ടിയിരുന്ന പലിശ ഫെബ്രുവരി മാസത്തിൽ മുടങ്ങി. തുടർന്ന് നിക്ഷേപകർ പരാതിയുമായി എത്തുകയായിരുന്നു. പലിശ മുടങ്ങിയതോടെ 10 ലക്ഷം നിക്ഷേപിച്ച ഒരാൾ ആദ്യം പരാതി നൽകി. തുടർന്ന് പ്രതി സജിയുമായി പൊലീസ് നടത്തിയ ചർച്ചയിൽ ഏപ്രിൽ മാസം 30 ന് പണം തിരികെ നൽകാമെന്ന് വ്യവസ്ഥയിൽ കേസെടുത്തില്ല. പക്ഷെ പറഞ്ഞ ദിവസം പണം നൽകാൻ കഴിഞ്ഞില്ല. അടൂർ, പത്തനാപുരം സ്റ്റേഷനുകളിലായി ഇതുവരെ 37 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇരുനൂറിലേറെ പരാതികളാണ് വിവിധ സ്റ്റേഷനുകളിലും പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്കുമായി ലഭിച്ചത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്‌സിൻ എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles