Thursday, April 25, 2024
spot_img

ഉത്തര കൊറിയ വിക്ഷേപിച്ച സൈനിക ചാര ഉപഗ്രഹം കടലിൽ പതിച്ചു ;പിന്നാലെ രണ്ടാമത്തെ വിക്ഷേപണ ദൗത്യത്തിന് പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ

നേരത്തെ ഉത്തര കൊറിയ വിക്ഷേപിച്ച സൈനിക ചാര ഉപഗ്രഹം എഞ്ചിൻ തകരാർ കാരണം കടലിൽ തകർന്നു.പിന്നാലെ അതിന്റെ രണ്ടാമത്തെ വിക്ഷേപണം “എത്രയും വേഗം” നടത്താൻ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ.ഇന്ന് രാവിലെ 6:27 നാണ് “ചൊല്ലിമ -1″എന്ന റോക്കറ്റിൽ “മല്ലിഗ്യോംഗ്-1″ എന്ന ചാര ഉപഗ്രഹം ഉത്തരകൊറിയ വിക്ഷേപിച്ചത്.എൻജിൻ തകരാർ കാരണം റോക്കറ്റ് കടലിൽ പതിക്കുകയായിരുന്നു.”

പരാജയത്തിന് കാരണം, സർക്കാർ നടത്തുന്ന ബഹിരാകാശ വികസന ഏജൻസിയാണെന്ന് കൊറിയ വ്യക്തമാക്കി.സാറ്റലൈറ്റ് വിക്ഷേപണത്തിൽ ഉയർന്നുവന്ന ഗുരുതരമായ പിഴവുകൾ സമഗ്രമായി അന്വേഷിക്കുമെന്നും അവ മറികടക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും ഉത്തരകൊറിയ പറഞ്ഞു, “രണ്ടാം വിക്ഷേപണം കഴിയുന്നത്ര വേഗത്തിൽ വിവിധ ഭാഗ പരീക്ഷണങ്ങളിലൂടെ നടത്തുമെന്ന്” കൊറിയ വ്യക്തമാക്കി.

Related Articles

Latest Articles