Thursday, October 1, 2026

മദ്യപിച്ചിട്ടല്ല സാറേ.. ജീവൻ രക്ഷിക്കാനാണ് !കണ്ണൂരിൽ ഓടിക്കൊണ്ടിരുന്നട്രെയിനടിയിൽ കിടന്ന അജ്ഞാതനെ കണ്ടെത്തി

കണ്ണൂർ: ഓടിക്കൊണ്ടിരുന്ന ട്രെയിനടിയിൽ പെട്ട് അത്ഭുതകരമായി രക്ഷപ്പെട്ടയാളെ തിരിച്ചറിഞ്ഞു.കണ്ണൂർ പന്ന്യൻപാറ സ്വദേശി പവിത്രനാണ് അത്ഭുതകരമായി രക്ഷപ്പെട്ടയാൾ. മദ്യപിച്ചിരുന്നില്ലെന്നും പ്രാണരക്ഷാർത്ഥമാണ് ട്രെയിനടിയിൽ കിടന്നതെന്നുമാണ് പവിത്രൻ പറയുന്നത് . റെയിൽവേ ട്രാക്കിലൂടെ എന്നും പോവുന്നതാണ് . അന്ന് ഫോൺ വിളിച്ചു നടന്നുവരികയായിരുന്നു. വണ്ടി വരുന്നത് കണ്ടില്ല. ട്രെയിൻ മുന്നിലെത്തിയപ്പോഴാണ് കാണുന്നത്. അപ്പുറോം കഴിയില്ല ഇപ്പുറോം കഴിയില്ലെന്ന് കണ്ടതോടെ അവിടെ കുമ്പിട്ട് അങ്ങ് കിടന്നുവെന്നാണ് സംഭവത്തോട് പവിത്രൻ പ്രതികരിക്കുന്നത് .

വണ്ടി പോവുന്നത് വരെ അനങ്ങാതെ കിടന്നു. വണ്ടി പോയ ശേഷം എഴുന്നേറ്റ് വീട്ടിലേക്ക് പോയി. ഇപ്പോഴും അതിന്റെ പേടിയിൽ നിന്ന് മാറിയിട്ടില്ല. വണ്ടി മുന്നിൽ വരുമ്പോൾ ആരായാലും പേടിക്കുമല്ലോ. ആ സമയത്ത് താൻ മദ്യപിച്ചിരുന്നൊന്നുമില്ല. അറിയാതെ ട്രെയിനിന് മുന്നിൽ പെട്ടുപോയതാണ് എന്നും പവിത്രൻ കൂട്ടിച്ചേർത്തു.സ്‌കൂൾ വാഹനത്തിൽ കിളിയായി ജോലി ചെയ്യുകയാണ് പവിത്രൻ . വണ്ടി വെച്ചശേഷം കണ്ണൂരിൽ നിന്നും തിരിച്ചു വരുമ്പോഴായിരുന്നു സംഭവം.ചിറക്കലിനും കണ്ണൂർ റെയിൽവേ സ്റ്റേഷനുമിടയിൽ പന്നേൻപാറയിൽവെച്ചായിരുന്നു സംഭവം നടന്നത്. ആരോ ഫോണിൽ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയായിരുന്നു. നിമിഷ നേരം കൊണ്ട് വീഡിയോ ചർച്ചാവിഷയമായി മാറുകയാണ്. വീഡിയോ പ്രചരിച്ചതിന് പിന്നാലെ എല്ലാവരും ആരാണ് ഇയാൾ എന്ന് അന്വേഷിച്ചുവരികയായിരുന്നു.അതേസമയം ദൃശ്യങ്ങൾ വ്യാപകമായതിനെ തുടർന്ന് സംഭവത്തെക്കുറിച്ച് പല കഥകളാണ് പുറത്ത് വന്നത്. മദ്യപാനിയായ ഒരാള്‍ ട്രാക്കില്‍ കിടന്നിട്ട് എഴുന്നേറ്റ് പോയെന്ന തരത്തിലാണ് അഭ്യൂഹങ്ങള്‍ പുറത്തുവന്നത്.

Related Articles

Latest Articles