Saturday, April 27, 2024
spot_img

ഇനി രജിസ്ട്രേഷൻ പ്രൊഫൈൽ ഉദ്യോഗാർത്ഥികൾക്ക് സ്വയം തിരുത്താം; സൗകര്യം ജനുവരി 26 മുതൽ

തിരുവനന്തപുരം: പി എസ് സിയുടെ രജിസ്ട്രേഷൻ പ്രൊഫൈലിലെ വിവരങ്ങൾ ഉദ്യോ​ഗാർത്ഥികൾക്ക് സ്വയം തിരുത്താനുള്ള സൗകര്യം ജനുവരി 26 മുതൽ ലഭ്യമാകും. പേര്, ജനനതീയതി, ഫോട്ടോ, ഒപ്പ് എന്നിവ ഒഴികെയുള്ള വിവരങ്ങൾ ഉദ്യോ​ഗാർത്ഥികൾക്ക് സ്വയം തിരുത്താൻ സാധിക്കും. സമുദായം യോ​ഗ്യത എന്നിവയുമായി ബന്ധപ്പെട്ട തിരുത്തലുകളും സ്വയം ചെയ്യാം. ഈ കാര്യങ്ങൾക്ക് ഇനി പി എസ് സി ഓഫീസിൽ നേരിട്ട് പോകേണ്ട ആവശ്യമില്ല. ഒറ്റത്തവണ വേരിഫിക്കേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചവർക്കും ലഭിക്കാത്തവർക്കും ഇതിലൂടെ നേരിട്ടുള്ള തിരുത്തൽ സാധ്യമാകും.

വേരിഫിക്കേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചവർ സ്വയം വരുത്തിയ തിരുത്തലുകൾ അടുത്ത സർട്ടിഫിക്കറ്റ് പരിശോധനാ ഉദ്യോഗസ്ഥരുടെ പരിശോധനക്ക് വിധേയമാക്കണം. പ്രൊഫൈൽ ഉണ്ടെങ്കിലും ഇതുവരെ ഒരു തസ്തികയിൽ പോലും അപേക്ഷ നൽകാത്തവർക്ക് എപ്പോൾ വേണമെങ്കിലും തിരുത്തൽ വരുത്താൻ കഴിയും . അപേക്ഷ നൽകിയ ശേഷം തിരുത്തലുകൾ ആധികാരികമാണെന്ന് ഉറപ്പു വരുത്താൻ ഒടിപി സംവിധാനം ഏർപ്പെടുത്തുമെന്നും അറിയിച്ചിട്ടുണ്ട്. സർക്കാർ സർവ്വീസിലിരിക്കെ അപേക്ഷ നൽകിയവർക്ക് ഇത് ലഭ്യമല്ല.

Related Articles

Latest Articles