Tuesday, October 27, 2026

എൻഎസ്‍യു ദേശീയ ജനറല്‍ സെക്രട്ടറി രാജ് സമ്പത്ത് മരിച്ച നിലയിൽ ! മൃതദേഹം കണ്ടെടുത്തത് ആന്ധ്രയിലെ തടാക തീരത്തു നിന്ന്; കൊലപാതകമെന്ന് പ്രാഥമിക വിവരം

ബെംഗളൂരു∙ നാഷനൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യ (എൻഎസ്‌യുഐ) ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കുമാർ മരിച്ച നിലയിൽ. ധർമാപുരത്തെ തടാകക്കരയിലാണ് മൃതദേഹം കണ്ടത്. കൊലപാതകമാണെന്നാണ് വിവരം. കേരളത്തിന്റെ ചുമതലയുള്ള നേതാവ് കൂടിയാണ് കൊല്ലപ്പെട്ട രാജ്. ദേഹമാസകലം പരുക്കേറ്റ നിലയിൽ നഗ്നമായാണ് മൃതദേഹം കാണപ്പെട്ടത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭൂമി ഇടപാടോ വ്യക്തിവൈരാഗ്യമോ ആകാം കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. മൃതദേഹത്തില്‍ ഗുരുതരമായ പരിക്കുകളേറ്റ നിലയില്‍ പാടുകളുണ്ടായിരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമെ കൂടുതല്‍ വിവരങ്ങള്‍ പറയാന്‍ സാധിക്കുകയെന്നും പൊലീസ് വ്യക്തമാക്കി.

കുറച്ച് ദിവസം മുമ്പ് കൂട്ടത്തല്ലുണ്ടായ നെയ്യാറിലെ വിവാദ കെ എസ് യു ക്യാമ്പിലും രാജ് സമ്പത്ത് പങ്കെടുത്തിരുന്നു. ഇവിടെ നിന്നുള്ള ചിത്രങ്ങളും കേരളത്തിലെ മറ്റ് പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ക്കുമൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും രാജ് സമ്പത്ത് തന്റെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകളിലൂടെ പങ്കുവെച്ചിട്ടുണ്ട്. കെ എസ് യു ജന്മദിന ആഘോഷങ്ങളിൽ പങ്കെടുക്കാൻ ഇന്ന് കേരളത്തിൽ എത്താനിരുന്നതാണ് രാജ് സമ്പത്ത് കുമാർ.

Related Articles

Latest Articles