Friday, May 17, 2024
spot_img

ഒഡീഷയില്‍ മാവോയിസ്റ്റ് ആക്രമണം: 3 ജവാന്‍മാര്‍ വീരമൃത്യുവരിച്ചു, ജവാന്‍മാരില്‍ നിന്ന് എകെ-47 റൈഫിളുകള്‍ കൈക്കലാക്കി സ്ഥലംവിട്ട് അക്രമികൾ

ഭുവനേശ്വര്‍ : ഒഡിഷയിലെ പതാധാര റിസര്‍വ് ഫോറസ്റ്റില്‍ മാവോയിസ്റ്റുകളുടെ ആക്രമണത്തിൽ വരിച്ചു മൂന്ന് സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് വീരമൃത്യുവരിച്ചു. നാല് പേര്‍ക്ക് ഗുരുതര പരിക്കേ​റ്റു. ഉത്തര്‍പ്രദേശ് സ്വദേശി എ.എസ്‌.ഐ ശിശുപാല്‍ സിംഗ്, ഹരിയാന സ്വദേശികളായ എ.എസ്‌.ഐ ശിവ്‌ലാല്‍, കോണ്‍സ്​റ്റബിള്‍ ധര്‍മ്മേന്ദ്ര സിംഗ് എന്നിവരാണ് വീരമൃത്യു വരിച്ചത്.

ഇന്നലെ ഉച്ചതിരിഞ്ഞ് ഒരു റോഡ് തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തിലേര്‍പ്പെട്ട ജവാന്മാര്‍ക്ക് നേരെയായിരുന്നു വെടിവെപ്പ്. വീരമൃത്യു വരിച്ച ജവാന്‍മാരില്‍ നിന്ന് എകെ-47 റൈഫിളുകള്‍ കൈക്കലാക്കി അക്രമികള്‍ സ്ഥലംവിട്ടു. പ്രദേശത്ത് സി.ആര്‍.പി.എഫിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ ആരംഭിച്ചു.

Related Articles

Latest Articles