Sunday, October 11, 2026

രാജ്യത്തെ നടുക്കിയ ഒഡിഷ ട്രെയിൻ അപകടം; വീഴ്​ച്ച കണ്ടെത്തി റെയിൽവേ സുരക്ഷ കമ്മീഷണർ, അന്വേഷണ റിപ്പോർട്ട്​ പുറത്ത്, നടപടിയുമായി റെയിൽവേ രംഗത്ത്

ഭുവനേശ്വര്‍: രാജ്യത്തെ നടുക്കിയ ബാലസോറിലെ ട്രെയിൻ അപകടത്തിലെ വീഴ്‌ച കണ്ടെത്തിയ റെയിൽവേ സുരക്ഷ കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നു. സിഗ്നലിംഗ്, ഓപ്പറേഷൻസ് വിഭാഗത്തിന് വീഴ്‌ച പറ്റിയതായാണ് കണ്ടെത്തൽ. റിപ്പോർട്ടിലെ വിശദ വിവരങ്ങൾ ഇതുവരെ റെയിൽവേ പുറത്തുവിട്ടിട്ടില്ല. അപകടത്തിൽ നടപടിയുമായി ഇന്ത്യൻ റെയിൽവേ രംഗത്തുവന്നിട്ടുണ്ട്​. സൗത്ത് ഈസ്റ്റേൺ റെയിൽവേ ജനറൽ മാനേജർ സ്ഥാനത്തുനിന്ന് അർച്ചന ജോഷിയെ മാറ്റി.

ബാലസോർ ജില്ലയിലെ ബഹനാഗ ബസാർ സ്റ്റേഷനു സമീപമാണ് ബെംഗളൂരു-ഹൗറ (12864) സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് പാളം തെറ്റി തൊട്ടടുത്ത ട്രാക്കിലേക്കു മറിഞ്ഞത്. മിനിറ്റുകളുടെ വ്യത്യാസത്തിലാണ് ട്രെയിൻ കൂട്ടിയിടിച്ചത്. മൂന്ന്​ ട്രെയിനുകളാണ് അപകടത്തിൽപ്പെട്ടത്. പിന്നീട് പാളം തെറ്റി അപകടത്തിൽപെട്ട ബെംഗളൂരു-ഹൗറ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിലേക്ക് കൊൽക്കത്തയിലെ ഷാലിമാറിൽ നിന്ന്​ ചെന്നൈ സെൻട്രലിലേക്കു പോകുകയായിരുന്ന കൊറമാണ്ഡൽ എക്സ്പ്രസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അതോടൊപ്പം സമീപത്ത് നിർത്തിയിട്ടിരുന്ന ചരക്ക് തീവണ്ടിയും അപകടത്തിന്റെ നില വഷളാക്കിയെന്ന് റെയിൽവേ അധികൃതർ പറയുന്നു. സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനിന് മുകളിലേക്ക് അപകടത്തില്‍പ്പെട്ട ബോഗികള്‍ തെറിച്ചു വീഴുകയായിരുന്നു. അപകടത്തിൽ ഇരുന്നൂറിലധികം പേർ മരിക്കുകയും ആയിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മരിച്ചവരിൽ 52പേരെ ഇനിയും തിരിച്ചറിയാനുണ്ടെന്നാണ് വിവരം.

Related Articles

Latest Articles