Tuesday, May 21, 2024
spot_img

വീടിന് ഐശ്വര്യം വരാൻ പൂവൻ കോഴിയുടെ ബലി! കോഴിയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ വായോധികന് കുഴിയിൽ വീണ് ദാരുണാന്ത്യം

ചെന്നൈ : പൂവൻ കോഴിയെ ബലി കൊടുക്കാൻ പോയ 70 കാരൻ കുഴിയിൽ വീണ് മരിച്ചു.പുതിയതായി പണികഴിപ്പിച്ച വീട്ടിലേക്ക് താമസം മാറുന്നതിന് മുൻപ് ഐശ്വര്യം ലഭിക്കാനായാണ് ഇയാൾ കോഴിയെ ബലി കൊടുക്കാൻ ഒരുങ്ങിയത്. ചെന്നൈയിലെ പല്ലാവരത്താണ് സംഭവം. കോഴിയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ കുഴിയിൽ വീണത്.
ഗൃഹപ്രവേശന ചടങ്ങിന് മുൻപ് ദൃഷ്ടി ദോഷം അകറ്റാനുള്ള ഒരു ചടങ്ങ് നടത്താൻ രാജേന്ദ്രനോട് ജ്യോത്സ്യൻ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് ഇയാൾ കോഴിയെ പിടിക്കാൻ പോയത്.
കോഴിയെ പിടിക്കുന്നതിനിടയിൽ 20 അടി താഴ്ച്ചയുള്ള കുഴിയിലേയ്ക്ക് വീഴുകയായിരുന്നു.

ചടങ്ങ് കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്താഞ്ഞതിനെ തുടർന്ന് ബന്ധുക്കൾ വീട്ടിലെത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന രാജേന്ദ്രനെ കാണുന്നത്. രക്തബലിക്കായി കൊണ്ടുവന്ന പൂവൻകോഴി രാജേന്ദ്രന്റെ അടുത്ത് നിൽക്കുന്നുണ്ടായിരുന്നു.

Related Articles

Latest Articles