Saturday, October 24, 2026

നെയ്യാറ്റിൻകരയിൽ വൃദ്ധ വീടിനുള്ളിൽ മരിച്ച നിലയിൽ; ചെറുമകൻ കൊലപ്പെടുത്തിയതെന്ന് സൂചന

നെയ്യാറ്റിൻകര: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ വൃദ്ധയെ (Old Woman Murder) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര വെൺപകൽ ചുണ്ടവിള സ്വദേശി ശ്യാമളയാണ് മരിച്ചത്. മകള്‍ക്കും കൊച്ചുമകനും ഒപ്പമായിരുന്നു താമസം. കടുത്ത മദ്യപാനിയായ കൊച്ചുമകൻ ബിജുമോന്‍ ശ്യമളയെ മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

ഇതിനുപിന്നാലെ ചെറുമകന്‍ ബിജുമോനെ പോലീസ് കസ്ററഡിയിലെടുത്ത് അന്വേഷണം തുടങ്ങിയിരിക്കുകയാണ്. സിഐയുടെ നേതൃത്വത്തിൽ ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ചോദ്യം ചെയ്തു പൂർത്തിയായാൽ മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കൂ എന്ന് പോലീസ് അറിയിച്ചു.

അതേസമയം കഴിഞ്ഞ ദിവസം രാത്രി രണ്ടുമണിയോടെ ശ്യാമള , തൊട്ടടുത്തുള്ള ബന്ധുവീട്ടിലെത്തിയതായി പോലീസിന് ബന്ധുക്കളുടെ മൊഴി ലഭിച്ചിട്ടുണ്ട്. ബിജുമോന്‍ ക്രൂരമായി മര്‍ദ്ദിച്ചതിന്‍റെ പാടുകളും മുറിവും ഇവരെ കാണിച്ചിരുന്നു. തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങിയ ശ്യാമളയെ ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

Related Articles

Latest Articles