Sunday, September 20, 2026

അനധികൃത സ്വത്ത് സമ്പാദന ആരോപണം ;വിഷയത്തിൽ ഇപ്പോൾ അന്വേഷണം വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്,വിവാദങ്ങളോടുള്ള മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മൗനം പാലിച്ച് ജയരാജൻ

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന ആരോപണത്തിൽ എൽഡിഎഫ് കൺവീനർ ഇപി ജയരാജനെതിരെ ഇപ്പോൾ അന്വേഷണം വേണ്ടെന്ന് സിപിഎം. വിഷയം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്തു. ചർച്ചക്ക് ശേഷം വിവാദങ്ങളോടുള്ള മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് ഇപി ജയരാജൻ പ്രതികരിച്ചില്ല. ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് ഹാപ്പി ന്യൂ ഇയർ എന്നായിരുന്നു ഇപിയുടെ മറുപടി

തത്കാലം വിവാദ വിഷയത്തിൽ അന്വേഷണം വേണ്ടെന്ന നിലപാടാണ് യോഗം സ്വീകരിച്ചത്. വിവര ശേഖരണം നടത്തി പഠിച്ച ശേഷം അന്വേഷണത്തിലേക്ക് പോയാൽ മതിയെന്നാണ് ധാരണ. ഇപിയെ സംശയത്തിന്റെ നിഴലിൽ നിർത്തുന്ന നടപടി ഇപ്പോൾ വേണ്ടെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു

Related Articles

Latest Articles