Tuesday, April 30, 2024
spot_img

പുതുതായി പണികഴിപ്പിച്ച ഓംകാര മണ്ഡപത്തിന്റെയും ധന്വന്തരി പ്രതിഷ്ഠയുടെയും നിറവിൽ വട്ടിയൂർക്കാവ് ശ്രീ ബാലവിഘ്നേശ്വര ക്ഷേത്രം; വ്യത്യസ്ത ഭാവമുള്ള ഗണപതി പ്രതിഷ്ഠയുള്ള ക്ഷേത്രത്തിലേക്ക് ഭക്തരുടെ പ്രവാഹം തുടരുന്നു

വട്ടിയൂർക്കാവ് ശ്രീ ബാലവിഘ്നേശ്വര മഹാഗണപതി ക്ഷേത്രത്തിൽ ഓംകാര മണ്ഡപ സമർപ്പണവും ധന്വന്തരി പ്രതിഷ്ഠാ കർമ്മവും നടന്നു. ഫെബ്രുവരി നാലിന് രാവിലെ 07.45 ന് ക്ഷേത്രപാലകൻ മണികണ്ഠ സ്വാമിയുടെ ആത്മീയ ഗുരു, റിട്ടയേർഡ് ഐ എ എസ് നന്ദകുമാറാണ് മണ്ഡപ സമർപ്പണവും ധന്വന്തരി പ്രതിഷ്ഠയും നിർവ്വഹിച്ചത്. അന്നേ ദിവസം രാവിലെ 11 മണിവരെയും വൈകുന്നേരം 06.30 മുത്താൽ 08.00 വരെയും ഭക്തർക്ക് മണ്ഡപത്തിൽ പ്രാർത്ഥന നടത്താനുള്ള സൗകര്യം ഉണ്ടായിരുന്നു.

ദൈവസങ്കല്പത്തോട് ഏറ്റവും അടുത്ത് നിൽക്കുന്ന ശബ്‌ദമാണ് ഓംകാരം. പ്രപഞ്ചത്തിൽ ആദ്യം മുഴങ്ങിയ ശബ്ദം മനസ്സിനെ ഏകാഗ്രമാക്കാൻ ആശ്രയിക്കാവുന്ന ഏറ്റവും ലളിതമായ മാർഗ്ഗം. യോഗസൂത്രയിൽ പതഞ്‌ജലി മുനി ഓംകാരത്തെ കുറിച്ച് സമാധിപാദത്തിൽ പറയുന്നു. അറിവുകളുടെ ബീജവും ആദിഗുരുവായ ദൈവത്തെ പ്രതിനിധീകരിക്കുന്ന ദിവ്യശബ്ദമാണ് പ്രണവമന്ത്രമായ ഓംകാരമെന്നും പ്രപഞ്ചത്തിന്റെ ഉത്ഭവം പരംപൊരുളിലൂടെ എന്ന വാക്യം സത്യമാകുന്ന തരത്തിലാണ് ഗുഹാക്ഷേത്രം നിർമ്മിച്ചിരിക്കുന്നതെന്നും ക്ഷേത്രപാലകനായ മണികണ്ഠ സ്വാമി പറഞ്ഞു.

ഓംകാരവും വിഘ്നേശ്വര പൂജയും ഒരു സ്വപ്ന ദർശനമായാണ് ക്ഷേത്ര പാലകനായ മണികണ്ഠ സ്വാമി ആദ്യം അനുഭവിച്ചത്. അതിന്റെ തുടർച്ചയായിട്ടാണ് ഏറെ വ്യത്യസ്തമായ ഈ ക്ഷേത്രം യാഥാർഥ്യമായത്. നിരവധി ഭക്തരാണ് ഓംകാര മണ്ഡപത്തിലെ പ്രാർത്ഥനയിൽ പങ്കെടുത്തത്.

Related Articles

Latest Articles