Saturday, April 27, 2024
spot_img

സിദ്ധാർത്ഥ് മരിച്ച ദിവസം ഹോസ്റ്റലിലെ വിദ്യാർത്ഥികൾ കൂട്ടത്തോടെ സിനിമയ്ക്കും ഉത്സവത്തിനും പോയത് എന്തിന്? അന്തേവാസികളെ ബോധപൂർവം മാറ്റിനിർത്തിയതോ? ആന്റി റാഗിങ് സ്ക്വാഡിനു ലഭിച്ച മൊഴികളിൽ ദുരൂഹത!

കൽപറ്റ: എസ് എഫ് ഐയുടെ മർദ്ദനത്തിൽ പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥി ജെ.എസ്. സിദ്ധാർത്ഥ് കൊല്ലപ്പെട്ട ദിവസം ഹോസ്റ്റൽ അന്തേവാസികളടക്കം വിദ്യാർത്ഥികൾ കൂട്ടത്തോടെ സിനിമയ്ക്കും ഉത്സവത്തിനും പോയതിൽ ദുരൂഹത. വിദ്യാർത്ഥികൾ കൂട്ടത്തോടെ ബത്തേരിയിലും കൽപറ്റയിലും സിനിമയ്ക്കു പോയെന്നും കുറച്ചുപേർ തലശ്ശേരിയിലെയും കണ്ണൂരിലെയും ഉത്സവങ്ങൾക്ക് പോയെന്നുമാണ് ആന്റി റാഗിങ് സ്ക്വാഡിനു ലഭിച്ച മൊഴി.

സിദ്ധാർത്ഥിന്റെ മരണം കൊലപാതകമാണെന്ന ആരോപണം ശക്തമാകുന്ന സാഹചര്യത്തിൽ, ഹോസ്റ്റലിൽ നിന്ന് അന്തേവാസികളെ ബോധപൂർവം മാറ്റിനിർത്താനായിരുന്നോ ഈ നടപടിയെന്ന സംശയമാണുയരുന്നത്. സിദ്ധാർത്ഥിനെ മരിച്ച നിലയിൽ കണ്ടെത്തുമ്പോൾ സംഭവസ്ഥലത്ത് ഇല്ലായിരുന്നുവെന്നു കാണിക്കാൻ സിനിമാ ടിക്കറ്റ് വരെ സൂക്ഷിച്ച പ്രതികളുമുണ്ട്. സിദ്ധാർത്ഥ് ശുചിമുറിയിലേക്കു നടന്നുപോകുന്നത് കണ്ടതായി ഒരാൾ മാത്രമേ മൊഴി നൽകിയിട്ടുള്ളൂ.

18ന് രാവിലെ മുതൽ സിദ്ധാർത്ഥ് ഡോർമിറ്ററിയിലെ കട്ടിലിൽ പുതപ്പു തലയിലൂടെ മൂടിയ നിലയിൽ കിടക്കുന്നതു കണ്ടുവെന്ന മൊഴിയാണ് മറ്റുള്ളവരെല്ലാം നൽകിയത്. ഇതും ദുരൂഹത വർദ്ധിപ്പിക്കുന്നു. സംഭവത്തിനുശേഷം ഹോസ്റ്റലിലെ പാചകക്കാരിലൊരാൾ രാജിവച്ചു. സിദ്ധാർത്ഥിന് നേരിടേണ്ടി വന്ന ക്രൂരപീഡനങ്ങളുടെ ദൃശ്യങ്ങൾ വിദ്യാർഥികൾ ഫോണിൽ പകർത്തിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

Related Articles

Latest Articles