Saturday, October 24, 2026

കുളിമുറിയിലെ ബക്കറ്റിൽ വീണു;ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം

തൃശ്ശൂർ:കാട്ടൂരിൽ ഒന്നരവയസുകാരി കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തിൽ വീണ് മുങ്ങി മരിച്ചു.കാട്ടൂർ പൊഞ്ഞനം സ്വദേശി കുറ്റിക്കാടൻ ജോർജ്ജിന്റെ മകൾ എൽസ മരിയ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അപകടം.

ജോർജ്ജിന് ഒരേ പ്രായത്തിലുള്ള മൂന്ന് മക്കൾ ആണ് ഉള്ളത്. ഇവരിൽ ഒരേ ഒരു പെൺകുട്ടിയാണ് മരിച്ച എൽസ മരിയ. കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തിൽ കണ്ടെത്തിയത്. ഉടൻ തന്നെ അത് വഴി വന്ന കാട്ടൂർ സി ഐ മഹേഷ് കുമാറും സംഘവും പോലീസ് ജീപ്പിൽ തേക്കും മൂലയിലുള്ള യൂണിറ്റി ആശുപത്രിയിൽ കുഞ്ഞിനെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Articles

Latest Articles