Sunday, October 4, 2026

അടിച്ചു പോയി ഗയ്സ്… പണി മുടക്കി ചാറ്റ് ജിപിടി ; ഔദ്യോഗിക പ്രതികരണമറിയിക്കാതെ കമ്പനി വൃത്തങ്ങൾ

ന്യൂയോർക്ക്: ലോകത്തെ പ്രമുഖ എഐ അധിഷ്‌ഠിത ചാറ്റ്‌ബോട്ടുകളിൽ ഒന്നായ ചാറ്റ് ജിപിടി സേവനങ്ങൾ ലോകവ്യാപകമായി തടസപ്പെട്ടു. ചാറ്റ് ബോട്ടിന്റെ സേവനങ്ങൾ തടസപ്പെട്ടുവെന്ന പരാതിയുമായി നിരവധി ഉപയോക്താക്കളാണ് രം​ഗത്തെത്തിയത്. വൈകുന്നേരം നാല് മണി മുതൽ പ്രശ്നങ്ങൾ നേരിട്ട വെബ്സൈറ്റ് ആറ് മണിയോടെ പൂർണ്ണമായും പ്രവർത്തന രഹിതമായി.

ബോട്ടുമായി ചാറ്റ് ചെയ്യാനോ ഹിസ്റ്ററി ആക്‌സസ് ചെയ്യാനോ സാധിക്കുന്നില്ലെന്നാണ് ഉപയോക്താക്കൾ പറയുന്നത്. വെബ്‌സൈറ്റും ചാറ്റ് ആപ്പും ആക്‌സസ് ചെയ്യുന്നതിൽ ഉപയോക്താക്കൾക്ക് ബുദ്ധിമുട്ടുകൾ നേരിട്ടു. പ്രോജക്‌റ്റുകൾക്കായി ഓപ്പൺ എഐയുടെ എപിഐ ഉപയോഗിക്കുന്ന കമ്പനികളെയും തകരാറ് ബാധിച്ചു. അതേസമയം സേവനങ്ങൾ തടസപ്പെട്ടതുമായി ബന്ധപ്പെട്ട് ചാറ്റ് ജിപിടിയോ മാതൃകമ്പനിയായ ഓപ്പണ്‍ എഐയോ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.

Related Articles

Latest Articles