Thursday, October 8, 2026

പിതാവ് മരിച്ചിട്ട് ആഴ്ചകൾ മാത്രം! കോഴിക്കോട് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: കുന്ദമംഗലത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. തിരുവമ്പാടി തച്ചംകുന്നേല്‍ വില്‍സന്റെ മകന്‍ ആനന്ദ് വില്‍സണ്‍ (25) ആണ് മരിച്ചത്.

കാരന്തൂര്‍ ഭാഗത്ത് നിന്ന് മുക്കം ഭാഗത്തേക്ക് പോകുകയായിരുന്ന ടോറസ് വണ്ടിയുടെ അടിയില്‍ പെട്ടാണ് അപകടം. നാട്ടുകാര്‍ ചേര്‍ന്ന് ആനന്ദിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിതാവ് വില്‍സണ്‍ മരിച്ചിട്ട് ഏതാനും ആഴ്ചകള്‍ മാത്രമേ ആയിട്ടുള്ളൂ. അതിനു പിന്നാലെയാണ് ആനന്ദിന്റെയും മരണം. മേഴ്‌സി മാതാവും ബെന്‍സണ്‍, ബിന്‍സി എന്നിവര്‍ സഹോദരങ്ങളുമാണ്.

Related Articles

Latest Articles