Friday, December 26, 2025

ഓപ്പറേഷന്‍ ഗംഗ: ആറാം വിമാനവും ഇന്ത്യയിലെത്തി; ദില്ലിയിലെത്തിയത് 36 മലയാളികള്‍ ഉള്‍പ്പടെ 240 പേർ

ദില്ലി: യുക്രൈനിലെ ഇന്ത്യന്‍ രക്ഷാ ദൗത്യം ഓപ്പറേഷൻ ഗംഗയുടെ (Operation Ganga) ഭാഗമായുള്ള ആറാമത്തെ വിമാനം ദില്ലിയിലെത്തി. ബുഡാപെസ്റ്റില്‍ നിന്നുള്ള വിമാനമാണ് ഇന്ത്യയിലെത്തിയത്. ദൗത്യത്തിലെ ആറാമത്തെ വിമാനമാണ് ഇത്.36 മലയാളികള്‍ ഉള്‍പ്പടെ 240 ഇന്ത്യക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

രക്ഷാദൗത്യത്തിന്റെ ഭാഗമായി റൊമേനിയയിലെ ബുക്കാറസ്റ്റിൽ നിന്നുള്ള അഞ്ചാം വിമാനം ഇന്ന് രാവിലെ ഡല്‍ഹിയിലെത്തിയിരുന്നു . 249 പേരെ വഹിച്ചുകൊണ്ടുള്ള വിമാനമാണ് ദില്ലിയിലിറങ്ങിയത്. 12 മലയാളികളാണ് വിമാനത്തിലുണ്ടായിരുന്നത്. അതേസമയം യുക്രെയ്നിൽ പാസ്പോര്‍ട്ട് നഷ്ടമായവര്‍ക്ക് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് നൽകുമെന്ന് കേന്ദ്ര സർക്കാർ. പാര്‍ലമെന്‍റിന്‍റെ വിദേശകാര്യ സ്ഥിരം സമിതിയെ വിദേശകാര്യ സെക്രട്ടറിയാണ് ഇക്കാര്യം അറിയിച്ചത്.

Related Articles

Latest Articles