Sunday, October 18, 2026

ഓപ്പറേഷന്‍ തൂഫാന്‍: 140 പേർ പിടിയിൽ; എം.ഡി.എം.എയും മയക്കുമരുന്നുകളും പിടിച്ചെടുത്ത് പോലീസ്

തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയുടെ ഭാഗമായി
132 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ്. കേസിൽ 140 പേർ അറസ്റ്റിലായി. ഇവരില്‍ നിന്ന് 106.125 ഗ്രാം എം.ഡി.എം.എയും 4.709 കി.ഗ്രാം കഞ്ചാവും 3.5 ഗ്രാം,ഹാഷിഷ് ഓയിലും 1.6 ഗ്രാം ഹെറോയിനും മൂന്ന് കഞ്ചാവ് ചെടികളും പിടിച്ചെടുത്തു.

അതേസമയം ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഇതുവരെ 3525 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ആകെ 3788 അറസ്റ്റുകൾ നടന്നു.ഇതുവരെ 1812 ഗ്രാം പിടിച്ചെടുത്ത എം.ഡി.എം.എയും 328.882 കി.ഗ്രാം – . കഞ്ചാവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

സംസ്ഥാനത്ത് നടക്കുന്ന ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നൽകിയിരിക്കുന്ന 9497979794, 9497927797 എന്നീ നമ്പറുകളിൽ നേരിട്ടും വാട്സ്ആപ്പ് (9995966666) മുഖേനയും പോലീസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.

Related Articles

Latest Articles