ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തുന്ന ഉള്ളടക്കത്തിന് മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ അഭിപ്രായപ്പെട്ടു. ഒടിടിയിലെ അശ്ലീല കണ്ടന്റുകളില്‍ അതൃപ്തിയുണ്ടെന്നും അതില്‍ മാറ്റം വരുത്തണമെന്നും സല്‍മാന്‍ ഖാന്‍ വ്യക്തമാക്കി.
അതേസമയം പ്രേക്ഷകര്‍ എന്നും മികച്ചവ സ്വീകരിക്കുമെന്നും അതിനാല്‍ മോശം ഉള്ളടക്കങ്ങൾ തടയണമെന്നും നടന്‍ അഭിപ്രായപ്പെട്ടു.
‘ഒടിടി എന്ന മാദ്ധ്യമത്തിന് സെന്‍സര്‍ഷിപ്പ് ഉണ്ടായിരിക്കണമെന്ന് ഞാന്‍ കരുതുന്നു. അശ്ലീലത, നഗ്നത, നിന്ദിക്കല്‍ തുടങ്ങിയവ ഒഴിവാക്കണം. 15-16 വയസ്സുള്ള കുട്ടികള്‍ക്ക് ഇവയൊക്കെ കാണാനാവും. നിങ്ങളുടെ ഇളയ മകള്‍ ഇതെല്ലാം കാണുന്നത് നിങ്ങള്‍ക്ക് ഇഷ്ടമാകുമോ? ഒടിടിയിലെ ഉള്ളടക്കം പരിശോധിക്കണമെന്നാണ് ഞാന്‍ കരുതുന്നത്. ഉള്ളടക്കം വൃത്തിയാകുമ്പോള്‍, കൂടുതല്‍ ആളുകള്‍ ഇത് കാണാനും തുടങ്ങും- സല്‍മാന്‍ ഖാൻ പറഞ്ഞു.
നേരത്തെ ഒടിടി പ്ലാറ്റ്‌ഫോമുകളിലെ മോശം ഉള്ളടക്കങ്ങൾക്കെതിരെ കേന്ദ്രസർക്കാരും മുന്നോട്ടു വന്നിരുന്നു

