Saturday, June 15, 2024
spot_img

ഒറ്റപ്പാലം കൊലക്കേസ്; പ്രതികൾ കുറ്റം സമ്മതിച്ചു

പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് വയോധികയെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ കുറ്റം സമ്മതിച്ചു. മരിച്ച ഖദീജയുടെ സഹോദരി പുത്രി ഷീജ, മകൻ യാസിര്‍ എന്നിവരാണ് കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം വൈകിട്ടാണ് ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ റോഡിൽ താമച്ചിരുന്ന ഖദീജയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൈത്തണ്ടയിലെ ഞരമ്പ് മുറിച്ചു നിലയിലായിരുന്നു മൃതദേഹം കണ്ടത്. പിന്നാലെ ഖദീജയ്ക്കൊപ്പം താമസിച്ചിരുന്ന ഷീജയെയും കുടുംബത്തേയും കാണാതായി. തുടര്‍ന്ന് പൊലീസ് നടത്തിയ തെരച്ചിലിനൊടുവിൽ വൈകിട്ടോടെ യാസിറിനെയും ഒറ്റപ്പാലത്തെ ലോഡ്ജിൽ നിന്ന് രാത്രി വൈകി ഷീജയെയും പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

സ്വര്‍ണ്ണം കൈക്കലാക്കാനാണ് ഇവ‍‍ർ ഖദീജയെ കൊലപ്പെടുത്തിയത്. ശ്വാസം മുട്ടിച്ചാണ് കൃത്യം നടത്തിയ ശേഷം ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാനാണ് ഖദീജയുടെ കൈ ഞരന്പുകൾ മുറിച്ചത്. കൊലപാതകത്തിന് ശേഷം മുംബൈയിലേക്ക് കടക്കാനായിരുന്നു ഷീജയും മകനും ലക്ഷ്യമിട്ടിരുന്നത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles