Sunday, April 28, 2024
spot_img

കുതിച്ചുയർന്ന് കോവിഡ്; രാജ്യത്ത് 24 മണിക്കൂറിനിടെ പ്രതിദിന കേസുകൾ 11,000ത്തിനു മുകളിൽ,ജാഗ്രതാ നിർദ്ദേശം നൽകി കേന്ദ്ര ആരോഗ്യ മന്ത്രാലയം

ദില്ലി:ദിനംപ്രതി കോവിഡ് കേസുകൾ വർദ്ദിച്ച് വരികയാണ്.രാജ്യത്തെ വിടാതെ പിന്തുടരുകയാണ് കോവിഡ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,109 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മുൻ ദിവസത്തേക്കാൾ 9% വർദ്ധനയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.തുടർച്ചയായി രണ്ടാം ദിവസവും പ്രതിദിന കേസുകൾ 10000 ന് മുകളിലാണ്. ഡൽഹിയിലും മഹാരാഷ്ട്രയിലും പ്രതിദിന കേസുകൾ 1000 ത്തിന് മുകളിൽ എത്തിയതാണ് ദേശീയ തലത്തിലുള്ള കണക്കുകളിലും പ്രതിഫലിച്ചത്.

അതേസമയം പൊതുയിടങ്ങളിൽ പോകുന്നവരും ആൾക്കൂട്ടത്തിൽ പോകുന്നവരും മാസ്ക് ഉപയോഗിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതുമൊക്കെ ഒരു പരിധി വരെ കോവിഡിനെ നേരിടാൻ സഹായിക്കുമെന്നാണ് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്.ശ്വാസതടസ്സം, ഛർദ്ദി, വയറിളക്കം, ചർമ്മത്തിലെ തടിപ്പ്, മുഴകൾ, വിരലുകളിലും കാൽ വിരലുകളിലും ചർമ്മത്തിന് നിറം മങ്ങൽ, ശ്വാസതടസ്സം പോലെയുള്ളവയും COVID ന്റെ അസാധാരണ ലക്ഷണങ്ങളായി കാണപ്പെടുന്നു. കൺഫ്യൂഷൻ അല്ലെങ്കിൽ ഡിലീറിയം, പിങ്ക് ഐ അല്ലെങ്കിൽ കൺജങ്ക്റ്റിവിറ്റിസ്, ലൈറ്റ് സെൻസിറ്റിവിറ്റി, വ്രണമുള്ള കണ്ണുകൾ, ചൊറിച്ചിൽ എന്നിവയും കൊറോണ വൈറസ് പിടിപെടുന്ന രോഗികളിൽ കാണപ്പെടുന്നുണ്ട്.

Related Articles

Latest Articles