Friday, October 9, 2026

മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ലൈഫ് പാര്‍പ്പിട സമുച്ചയ നിര്‍മ്മാണത്തില്‍ കോടികളുടെ അഴിമതി;ആരോപണവുമായി യു ഡി എഫ് രംഗത്ത്,വിജിലൻസിനെ വിജിലൻസിനെ സമീപിക്കാൻ നീക്കം

ഇടുക്കി:വീണ്ടും എൽ ഡി എഫിനും സർക്കാരിനും എതിരെ ആരോപണവുമായി യു ഡി എഫ് രംഗത്ത്.കരിമണ്ണൂരില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ലൈഫ് പാര്‍പ്പിട സമുച്ചയ നിര്‍മ്മാണത്തില്‍ കോടികളുടെ അഴിമതിയാണ് നടന്നതെന്നാണ് യു ഡി എഫ് വിശദീകരിക്കുന്നത്.സർക്കാരിന്റെ നിരവധി അഴിമതികൾ ഇനിയും പുറത്ത് വരാതെ കിടക്കുകയാണ്. അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സിനെ സമീപിക്കാനാണ് യുഡിഎഫ് ആലോചിക്കുന്നത്. നാല്‍പത്തിരണ്ട് കുടുംബങ്ങള്‍ക്ക് ആറരകോടി രൂപ മുടക്കിയാണ് പാർപ്പിടം നിർമ്മിച്ചത്.

കോണ്‍ക്രീറ്റ് കട്ടകള്‍ ഉപയോഗിക്കാതെ വി ബോര്‍ഡ് കൊണ്ട് നിര്‍മ്മിച്ചിട്ടും ഒരു ഫ്‌ളാറ്റിന് ചിലവായത് പതിനേഴര ലക്ഷം രൂപയാണെന്ന് യുഡിഎഫ് ആരോപിച്ചു. പാര്‍പ്പിട സമുച്ചയം നിര്‍മ്മിച്ചത് കരിമണ്ണൂരില്‍ നിന്നും രണ്ടര കിലോമീറ്റര്‍ അകലെയുള്ള റോഡ് സൗകര്യങ്ങള്‍ കാര്യമായില്ലാത്ത പ്രദേശത്താണെന്നും ഇതിലെല്ലാം കോടികളുടെ അഴിമതി നടന്നുവെന്നാണ് യുഡിഎഫ് ആരോപണം.

Related Articles

Latest Articles