Saturday, April 20, 2024
spot_img

ഇസ്ലാമിക ഭീകരരുടെ ന്യുനപക്ഷ വേട്ട തുടരുന്നു: ഷിയാ കൂട്ടക്കൊല വീണ്ടും; കാണ്ഡഹാറിൽ ഷിയാ പള്ളിയിൽ നടന്ന ബോംബാക്രമണത്തിൽ 15 ലധികം പേർ കൊല്ലപ്പെട്ടു, 40 പേർക്ക് പരിക്ക്

അഫ്​ഗാനിസ്ഥാനിലെ കാണ്ഡഹാർ പ്രവിശ്യയിലെ ഷിയാ പള്ളിയിലെ വെള്ളിയാഴ്ച നമസ്കാരത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ 16 പേർ കൊല്ലപ്പെടുകയും 32 പേർക്ക് പരുക്കേൽക്കുകയും ചെയിതു. അഫ്ഗാനിസ്ഥാനിലെ തെക്കൻ നഗരമായ കാണ്ഡഹാറിലെ ബീബി ഫാത്തിമ മസ്​ജിദിലാണ്​ ​​സ്‌ഫോടനമുണ്ടായത്​. പ്രാർത്ഥനക്കായി നൂറ്​കണക്കിനാളുകൾ പള്ളിയിലെത്തിയിരുന്നു.

അതേസമയം താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്ഥാനിൽ ഈ ആഴ്ച്ചത്തെ രണ്ടാമത്തെ ആക്രമണമാണിത്. കഴിഞ്ഞ വെള്ളിയാഴ്ച, കുണ്ടൂസിൽ ഷിയ മുസ്‍ലിം പള്ളിയിൽ വെള്ളിയാഴ്ച പ്രാർഥനയ്ക്കിടെ നടന്ന ചാവേർസ്ഫോടനത്തിൽ 46 പേർ കൊല്ലപ്പെടുകയും 143 പേർക്കു പരുക്കേൽക്കുകയും ചെയ്‌തിരുന്നു. യുഎസ് സേന ഓഗസ്റ്റിൽ അഫ്ഗാൻ വിട്ടശേഷം നടന്ന ഏറ്റവും വലിയ ആക്രമണമായിരുന്നു ഇത്. ഇസ്‍ലാമിക് സ്റ്റേറ്റ് ഭീകരരാണ് ആക്രമണം നടത്തിയത്.

പ്രദേശത്തിന്റെ ഇസ്ലാമിക് സ്റ്റേറ്റ് അഫിലിയേറ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ബോംബെർ ഉയ്ഗൂർ മുസ്ലീമാണെന്ന് തിരിച്ചറിയുകയും ചെയ്തു. ചൈനയിൽ നിന്നുള്ള ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഉയിഗർമാരെ പുറത്താക്കാനുള്ള സന്നദ്ധതയുടെ പേരിലാണ് ഷിയകളെയും താലിബാനെയും ആക്രമിച്ചതെന്ന് ഐഎസ് ബന്ധമുള്ള വാർത്താ ഏജൻസിയാണ് പ്രസ്താവന നടത്തിയത്.

Related Articles

Latest Articles