Thursday, September 24, 2026

പി ജയരാജനെ ബി ജെ പിയാക്കിയത്? സി പി എമ്മുകാര്‍ തന്നെ..

സി പി എം സംസ്ഥാന സമിതിയംഗം പി ജയരാജന്‍ ബി ജെ പിയിലേക്കെന്ന വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെതിരെ സി പി എം ജില്ലാസെക്രട്ടറിയേറ്റും പി ജയരാജനും രംഗത്ത് വന്നിരുന്നു. പ്രചാരണങ്ങള്‍ ശുദ്ധ നുണയാണെന്നും ഇത്തരം വ്യാജപ്രചാരണങ്ങള്‍ക്കെതിരെ നിയമനടപടിസ്വീകരിക്കുമെന്നായിരുന്നു ജയരാജന്‍റെ പ്രസ്താവന. സംഘപരിവാറിനെയാണ് സി പി എം ഇതിന് പഴി ചാരിയത്. പക്ഷെ സത്യം അതൊന്നുമല്ല എന്ന കാര്യമാണ് ഇപ്പോള്‍ മറനീക്കി പുറത്തുവരുന്നത്.പി ജയരാജൻ ബിജെപിയിലേക്കെന്ന വ്യാജ വാർത്ത ആദ്യം എത്തിയത് നിലപാട് എന്ന സിപിഎം അനുകൂല പേജിലായിരുന്നുവെന്ന കാര്യമാണ് പുറത്തുവന്നത്.

Related Articles

Latest Articles