Tuesday, October 27, 2026

ഇന്ത്യ-പാക് അതിർത്തിക്ക് സമീപം പാക് ഡ്രോൺ! കണ്ടെത്തിയത് രാജസ്ഥാൻ പോലീസിന്റെയും അതിർത്തി രക്ഷാ സേനയുടെയും സംയുക്ത സംഘം നടത്തിയ തിരച്ചിൽ; അതിർത്തി മേഖലയിൽ പരിശോധന കർശനമാക്കിയതായി ബിഎസ്എഫ് ഉദ്യോഗസ്ഥർ

ജയ്പൂർ: രാജസ്ഥാനിലെ ഗംഗാനഗർ അതിർത്തിയ്‌ക്ക് സമീപം പാക് ഡ്രോൺ കണ്ടെത്തി. രാജസ്ഥാൻ പോലീസിന്റെയും അതിർത്തി രക്ഷാ സേനയുടെയും സംയുക്ത സംഘം നടത്തിയ തിരച്ചിലിലാണ് ഡ്രോൺ കണ്ടെത്തിയത്. ശ്രീകരൻപൂരിലെ വയലുകളിൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു പാക് ഡ്രോൺ കണ്ടെത്തിയത്.

അടുത്തിടെ, അതിർത്തി സുരക്ഷാ സേന നടത്തിയ തിരച്ചിലിൽ പഞ്ചാബിലെ തരൺ ജില്ലയിൽ നിന്ന് മറ്റൊരു പാകിസ്ഥാൻ ഡ്രോൺ കണ്ടെത്തിയിരുന്നു. രജോകെ ഗ്രാമത്തിന് സമീപമുള്ള പ്രദേശത്ത് നിന്നാണ് ഉദ്യോഗസ്ഥർ ഡ്രോൺ കണ്ടെത്തിയത്. അതിർത്തി കടന്നുള്ള പാക് ഡ്രോണിന്റെ വരവ് തുടരുന്ന സാഹചര്യത്തിൽ അതിർത്തി മേഖലയിൽ പരിശോധന കർശനമാക്കിയിട്ടുണ്ടെന്ന് ബിഎസ്എഫ് ഉദ്യോഗസ്ഥർ അറിയിച്ചു.

Related Articles

Latest Articles