Friday, May 24, 2024
spot_img

”രാജ്യത്തുളള സാധാരണക്കാര്‍ ഇമ്രാന്‍ ഖാന്‍റെ കണ്ണില്‍ രാജ്യദ്രോഹികള്‍, മനുഷ്യവികാരം എന്താണെന്ന് പോലും ഇമ്രാന് അറിയില്ല”; പാക് പ്രധാനമന്ത്രിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി മറിയം നവാസ്

കറാച്ചി: പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ പാർട്ടി നേതാനും മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകളുമായ മറിയം നവാസ്. ഭരണകൂടത്തിന്റെ മനുഷ്യത്വരഹിതമായ നടപടികൾക്കെതിരെ പ്രതിഷേധിക്കുന്നവരെ രാജ്യദ്രോഹികളാക്കുന്ന പാക് പ്രധാനമന്ത്രിയുടെ മനോഗതിയെ ചോദ്യം ചെയ്തായിരുന്നു മറിയം നവാസിന്‍റെ പ്രസ്താവന.

ഷിയാ ഹസാരസ് വിഭാഗം രാജ്യത്തെ കൽക്കരി ഖനിതൊഴിലാളികൾക്ക് വേണ്ടി സമരം ചെയ്യുന്ന വിഭാഗമാണ്. അവരെ അധിക്ഷേപിക്കുന്നത് നീതിയല്ല. ഇമ്രാൻ ഖാന് ഇത്തരം ജോലിക്കാരെ അറിയില്ല. സാധാരണക്കാരുടെ അടുത്തേക്ക് ഇന്നേ വരെ ഇമ്രാന്‍ എത്തിയിട്ടില്ല. മനുഷ്യവികാരം എന്താണെന്ന് പോലും ഇമ്രാന് അറിയില്ല. അതേസമയം പാക്കിസ്ഥാൻ പ്രധാനമന്ത്രിക്ക് വിധേയത്വം ആരോടാണെന്ന് വ്യക്തമാക്കണമെന്നും കറാച്ചി സമ്മേളനത്തിൽ മറിയം നവാസ് ആവശ്യപ്പെട്ടു. ഭരണകൂടത്തിനെതിരെ ഖനി തൊഴിലാളികളായ ഹസാരസ് വിഭാഗം പ്രതിഷേധിച്ചിരുന്നു. പാക്കിസ്ഥാനിലെ ഖനി തൊഴിലാളികളുടെ കൊലപാതകം സംബന്ധിച്ചായിരുന്നു ഇവരുടെ പ്രതിഷേധം. എന്നാൽ, പ്രതിഷേധക്കാരെ ഇമ്രാൻഖാൻ രാജ്യദ്രോഹികളെന്നായിരുന്നു അഭിസംബോധന ചെയ്തത്. ഇതിനെതിരെയാണ് മറിയം രംഗത്തെത്തിയത്.

Related Articles

Latest Articles