ആധുനിക യുദ്ധതന്ത്രങ്ങളിൽ വ്യോമ മേധാവിത്വവും ആകാശ നിരീക്ഷണവും നിർണ്ണായക പങ്ക് വഹിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് ലോകം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഈ പശ്ചാത്തലത്തിൽ, ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആർ.ഡി.ഒ.-യും (DRDO) ഇന്ത്യൻ വ്യോമസേനയും (IAF) സംയുക്തമായി ആസൂത്രണം ചെയ്യുന്ന പുതിയ തലമുറ ആകാശ നിരീക്ഷണ പദ്ധതിയായ ‘നേത്ര മാർക്ക് 3’ (Netra Mk3) രാജ്യത്തിന്റെ പ്രതിരോധ ചരിത്രത്തിലെ മറ്റൊരു വലിയ നാഴികക്കല്ലാകാൻ ഒരുങ്ങുകയാണ്. നിലവിലുള്ള പദ്ധതികളുടെ വിജയത്തിന് പിന്നാലെ, 2030-കളോടെ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന ഈ ഹെവി എയർബോൺ വാണിങ് ആൻഡ് കൺട്രോൾ (AWACS) പദ്ധതി ഇന്ത്യയുടെ വ്യോമപ്രതിരോധ ശേഷിയെ ലോകത്തിലെ മുൻനിര രാജ്യങ്ങളുടെ നിലവാരത്തിലേക്ക് ഉയർത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. #netramk3 #awacs #drdo #indianairforce #airbournesurveillance #militarytech #defenceupdate #airbusa330 #indigenousdefence #strategicpower

