Thursday, May 9, 2024
spot_img

ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ പാകിസ്ഥാന് ബാറ്റിങ്

നോട്ടിങ്ഹാം: ലോകകപ്പ് ക്രിക്കറ്റിൽ ആതിഥേയരായ ഇംഗ്ലണ്ട് മുൻ ചാമ്പ്യൻമാരായ പാകിസ്ഥാനെ നേരിടുന്നു. ടോസ് നേടിയ ഇംഗ്ലണ്ട് ഫീൽഡിങ് തെരഞ്ഞെടുത്തു. പാകിസ്ഥാൻ ആദ്യം ബാറ്റ് ചെയ്യുന്ന പാകിസ്ഥാൻ ഒടുവിൽ വിവരം കിട്ടുമ്പോൾ 9.1 ഓവറിൽ 67 റൺസ് എന്ന നിലയിലാണ്.

ഉദ്ഘാടനമത്സരത്തിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച ടീമിൽ മാറ്റങ്ങളുമായാണ് ഇംഗ്ലണ്ട് കളിക്കാനിറങ്ങുന്നത്. കഴിഞ്ഞ മത്സരത്തിൽ കളിച്ച ലിയാം പ്ലങ്കറ്റിന് പകരം മാർക് വുഡാണ് ഇന്ന് കളിക്കുന്നത്. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ തകർത്താണ് ഇംഗ്ലണ്ട് എത്തുന്നതെങ്കില്‍ വെസ്റ്റ് ഇൻഡീസിനോട് തോറ്റാണ് പാകിസ്ഥാന്‍ രണ്ടാം മത്സരത്തിന് എത്തുന്നത്.  പാകിസ്ഥാൻ ടീമിലും രണ്ട് മാറ്റങ്ങളുണ്ട്. ഇമാദ് വസീമും ഹാരിസ് സൊഹൈലും പുറത്തായപ്പോള്‍ ഷോയിബ് മാലികും ആസിഫ് അലിയും ടീമിലെത്തി.

Related Articles

Latest Articles