Thursday, May 9, 2024
spot_img

പാക് ഐ എസ് ഐ യുമായി ചേർന്ന് മുംബയിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും സ്ഫോടനത്തിന് പദ്ധതിയിട്ടു: സിഖ് ഫോർ ജസ്റ്റിസ് ഭീകരന് പിന്നാലെ NIA

പാക് ഐ എസ് ഐ യുമായി ചേർന്ന് മുംബയിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും സ്ഫോടനം നടത്താൻ പദ്ധതിയിട്ട സിഖ് ഫോർ ജസ്റ്റിസ് ഭീകരൻ ജസ്വിന്ദർ സിംഗ് മുൾട്ടാനിയുടെ അറസ്റ്റിലേക്ക് നയിക്കുന്ന എന്തെങ്കിലും വിവരം നൽകുന്നവർക്ക് പത്തു ലക്ഷം രൂപം ഇനാം പ്രഖ്യാപിച്ച് NIA. സംഘടനയുടെ മേധാവി ഗുർപത്വന്ത് സിംഗുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് ജസ്വിന്ദർ സിംഗ്. അതിർത്തിക്കപ്പുറത്തു നിന്നും ഇയാൾ പഞ്ചാബിലേക്ക് ആയുധങ്ങൾ കടത്തിയിരുന്നതായി സുരക്ഷാ സേനക്ക് വിവരം ലഭിച്ചിരുന്നു.അറസ്റ്റിലേക്ക് നയിക്കുന്ന വിവരംങ്ങൾ നൽകുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന് NIA ഉദ്യോഗസ്ഥർ അറിയിച്ചു.

Related Articles

Latest Articles