Friday, December 26, 2025

വാട്‌സ്ആപ് വഴി പാകിസ്ഥാന് രഹസ്യങ്ങള്‍ കൈമാറിയ ഐഎസ്‌ഐ ഏജന്റ് അറസ്റ്റിൽ

പാക്ക് ചാരസംഘടനയായ ഐഎസ്‌ഐയുമായി ബന്ധമുള്ള ആളെ പോലിസ് അറസ്റ്റുചെയ്തു.രാജസ്ഥാനിലെ ജയ്‌സാല്‍മര്‍ ജില്ലയില്‍ ഇന്ത്യ പാക്ക് അന്താരാഷ്ട്ര അതിര്‍ത്തിയില്‍ വച്ചായിരുന്നു അറസ്റ്റ്. സാം പ്രദേശത്തെ താമസക്കാരനായ നവാബ് ഖാന്‍ എന്നയാളെയാണ് പോലിസ് അറസ്റ്റ് ചെയ്തത്.

നവാബ് ഖാന്‍ ചാരപ്രവര്‍ത്തനം നടത്തുന്നതായി സംശയിക്കുന്നതായി രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഡ്രൈവര്‍ ആയാണ് ഖാന്‍ ജോലിചെയ്യുന്നത്. വിദേശികള്‍ക്കായി സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനായി ഖാന്‍ വാഹനം ഏര്‍പ്പാട് ചെയ്യാറുണ്ട്. ഇങ്ങനെയാണ് സൈനികരഹസ്യങ്ങള്‍ മനസ്സിലാക്കാനായി ഖാന്‍ ശ്രമിക്കുന്നത്.

സുരക്ഷാ ഏജന്‍സികളുടെ സംയുക്ത സംഘത്തിന്റെ ചോദ്യം ചെയ്യലില്‍, താന്‍ പാകിസ്താന്റെ സൈനിക ഉദ്യോഗസ്ഥര്‍ക്കായി പ്രവര്‍ത്തിക്കുന്നുവെന്നും വാട്ട്സ് ആപ്പിൽ കോഡ് ഭാഷകളിലേക്ക് വിവരങ്ങള്‍ അയയ്ക്കുെമന്നും ഖാന്‍ വെളിപ്പെടുത്തി.

പാക്കിസ്ഥാന്‍ രഹസ്യ ഏജന്‍സിക്ക് വേണ്ടിയുള്ള രാജസ്ഥാന്‍ അതിര്‍ത്തിയിലെ ജെയ്‌സാല്‍മീറിന്റെ ഗംഗ ഗ്രാമത്തില്‍ താമസിക്കുന്ന നവാബ് ഖാന്‍ സന്ദേശങ്ങള്‍ കൈമാറുന്നതായി അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിരുന്നു .

Related Articles

Latest Articles