Thursday, May 9, 2024
spot_img

പ്രകോപനവുമായി പാകിസ്താന്‍, അതിര്‍ത്തിയില്‍ 2000 സൈനികരെ വിന്യസിച്ചു

ജമ്മുകശ്മീര്‍: അതിര്‍ത്തിയില്‍ പ്രകോപനമുണ്ടാക്കി പാകിസ്ഥാന്റെ സൈനിക നീക്കം. പാക് അധീന കശ്മീരിന് സമീപം ബാഖ് ആന്റ് കോത്ലി സെക്ടറില്‍ രണ്ടായിരത്തോളം സൈനികരടങ്ങുന്ന വ്യൂഹത്തെ പാകിസ്ഥാന്‍ വിന്യസിച്ചിരിക്കുന്നതെന്നാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെ ഉടലെടുത്ത സംഘര്‍ഷം അയവില്ലാതെ തുടരുന്ന പശ്ചാത്തലത്തിലാണ് പാകിസ്ഥാന്‍ സൈനിക നീക്കം നടത്തിയിരിക്കുന്നത്.

നിയന്ത്രണ രേഖയ്ക്ക് 30കിലോമീറ്റര്‍ അകലത്തില്‍ പാകിസ്ഥാന്‍ സൈന്യം തമ്പടിച്ചിട്ടുണ്ടെന്നാണ് ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ അതിര്‍ത്തിയില്‍ ഇന്ത്യ സുരക്ഷ ശക്തമാക്കി. സ്ഥിതിഗതികള്‍ ഗൗരവത്തില്‍ നിരീക്ഷിച്ച് വരികയാണെന്ന് സൈന്യം അറിയിച്ചു.

കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ചതിന് പിന്നാലെ പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ 100 എസ്എസ്ജി കമാന്‍ഡോകളെ വിന്യസിച്ചിരുന്നു. തീവ്രവാദികളെ അതിര്‍ത്തി കടത്തിവിടാനുള്ള ശ്രമമായാണ് ഇത് ഇന്ത്യ വിലയിരുത്തിയിരിക്കുന്നത്. തുടരെയുള്ള ആക്രമണങ്ങള്‍ക്ക് ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ പാകിസ്ഥാന്റെ പത്ത് എസ്എസ്ജി കമാന്‍ഡോകള്‍ കൊല്ലപ്പെട്ടിരുന്നു. ഗുജറാത്തിന് സമീപത്തും പാകിസ്ഥാന്‍ എസ്എസ്ജി കമാന്‍ഡോകലെ വിന്സിച്ചിട്ടുണ്ടെന്നാണ് വിവരങ്ങള്‍.

Related Articles

Latest Articles