Sunday, October 18, 2026

ഇന്ത്യയുടെ ചരിത്ര നേട്ടം ആഘോഷമാക്കി പാകിസ്ഥാൻ മാദ്ധ്യമങ്ങളും ! ഭാരതത്തിന്റെ നേട്ടത്തിൽ കോരിത്തരിച്ച് പാകിസ്ഥാനും

ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ -3 വിജയകരമായി ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ലാൻഡ് ചെയ്തത് ഇന്ത്യക്കാരെപ്പോലെ ആഘോഷമാക്കി പാകിസ്ഥാനികളും. സമൂഹ മാദ്ധ്യമങ്ങളിലടക്കം ഭാരതത്തിന്റെ ചരിത്ര നേട്ടത്തെ പാകിസ്ഥാനികൾ പ്രകീർത്തിക്കുകയാണ്. 2019 ൽ ചാന്ദ്രയാൻ-2 ന് സോഫ്റ്റ് ലാൻഡിംഗ് നടത്താൻ കഴിയാതെ വന്നപ്പോൾ ഐഎസ്ആർഒയുടെ ചാന്ദ്രദൗത്യത്തെ പരിഹസിച്ച മുൻ പാക് ശാസ്ത്ര സാങ്കേതിക മന്ത്രി ഫവാദ് ചൗധരി ഇന്ന് ഇന്ത്യയെ പ്രകീർത്തിച്ച് മുന്നോട്ടു വന്നതും ശ്രദ്ധേയമായി.

ഇന്ത്യയുടെ ചന്ദ്രയാൻ-3 ദൗത്യത്തെ അഭിനന്ദിക്കുന്നതിനൊപ്പം പേടകം ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുന്നതിന്റെ തത്സമയ സംപ്രേക്ഷണം കാണാൻ പാകിസ്ഥാനിലെ വിദ്യാർത്ഥികളോട് ആവശ്യപ്പെടണമെന്ന് ശുപാർശ ചെയ്യുകയും ചെയ്തിരുന്നു.

പാകിസ്ഥാൻ ബ്ലോഗർമാരും ഇന്ത്യൻ ചാന്ദ്ര ദൗത്യത്തെക്കുറിച്ച് ആവേശഭരിതരാണ്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ചന്ദ്രയാൻ -3 ന്റെ ലാൻഡിംഗ് ആഘോഷിക്കാൻ താൻ ആഹ്വാനം ചെയ്തതായി പാകിസ്ഥാനിലെ വളരെ ജനപ്രിയമായ ഒരു ബ്ലോഗറായ ആർസൂ കാസ്മി പറഞ്ഞു. ഇന്ത്യയുടെ നേട്ടത്തെക്കുറിച്ച് പാകിസ്ഥാനിലെ ജനങ്ങളും സന്തോഷവാന്മാരാണ്. ബ്ലോഗർമാരുടെ പബ്ലിക് റിയാക്ഷൻ വീഡിയോകളിൽ ജനങ്ങൾ ഇന്ത്യയെ അഭിനന്ദിക്കുന്നതിനൊപ്പം വികസനത്തിന്റെ കാര്യത്തിൽ പാകിസ്ഥാൻ വളരെ പിന്നിലാണെന് പറയുകയും ചെയ്തു.

Related Articles

Latest Articles