Friday, May 3, 2024
spot_img

ഇമ്രാന്‍ഖാന്‍ സര്‍ക്കാരിനെ ശപിച്ച്, ഇന്ത്യയുടെ നീക്കത്തില്‍ പ്രതീക്ഷ കൈവിടാതെ പാക് വിദ്യാര്‍ത്ഥികള്‍

ബെയ്ജിംഗ്: ചൈനയിലെ ഹുബൈ പ്രവിശ്യയിലെ വുഹാന്‍ പട്ടണത്തില്‍നിന്ന് പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ഭീതിയുടെ സാഹചര്യത്തില്‍ വുഹാനില്‍ കുടുങ്ങിയ പാക്ക് വിദ്യാര്‍ത്ഥികളെ സഹായിക്കാമെന്ന ഇന്ത്യയുടെ പ്രഖ്യാപനം ചര്‍ച്ചയാവുകയാണ്. ഇതുസംബന്ധിച്ച പാക് വിദ്യാര്‍ത്ഥിയുടെ വീഡിയോയും വൈറലായി.

ഫെബ്രുവരി ഒന്നിന് ചൈനയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാന്‍ എയര്‍ ഇന്ത്യാ വിമാനം എത്തിയിരുന്നു. എന്നാല്‍ പാകിസ്ഥാനില്‍ നിന്ന് സഹപാഠികളായ പാക് വിദ്യാര്‍ത്ഥികളെ കൊണ്ടുപോകാന്‍ ഒരനക്കവുമുണ്ടായില്ല. ബസുകളിലേക്ക് ഇന്ത്യക്കാര്‍ കയറുന്നത് നോക്കിനിന്ന് ഒരു പാക് വിദ്യാര്‍ത്ഥി പറഞ്ഞു. ‘ഞങ്ങള്‍ ഇവിടെ കിടന്ന് ചത്താലും ഞങ്ങളുടെ സര്‍ക്കാരിന് ഒരു കുഴപ്പവുമില്ല ‘-വിദ്യാര്‍ത്ഥി വ്യക്തമാക്കി.

തുടര്‍ന്നാണ് സഹായം വാഗ്ദാനം ചെയ്ത് ഇന്ത്യ രംഗത്തെത്തിയത്. പാകിസ്ഥാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ നടപടിയെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയുടെ നീക്കത്തിലാണ് പാക് വിദ്യാര്‍ത്ഥികളുടെ ഇനിയുള്ള പ്രതീക്ഷ. കൊറോണ ഭീതിയെത്തുടര്‍ന്ന് ചൈനയില്‍നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ തിരിച്ച 21 മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ് കുംനിങ് വിമാനത്താവളത്തില്‍ കുടുങ്ങിയത്. ഡാലിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളാണിവര്‍. പാകിസ്ഥാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ നടപടിയെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി

Related Articles

Latest Articles