Wednesday, September 23, 2026

ബംഗ്ലാദേശില്‍ ദുര്‍ഗാപൂജക്ക് നേരെ ജമാഅത്ത് ഇ ഇസ്ലാമിയുടെ വ്യാപക അക്രമം, മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ധാക്ക: ബംഗ്ലാദേശില്‍ ദുര്‍ഗാ പൂജയ്ക്കിടെ ദേവീ വിഗ്രഹങ്ങള്‍ക്ക് നേരെയുള്ള അക്രമം തുടര്‍ന്ന് ഇസ്ലാമിക തീവ്രവാദികള്‍. അജ്ഞാതരുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ മരിച്ചു.നിരവധി പേര്‍ക്ക് പരിക്കേറ്റു. ധാക്കയ്ക്ക് സമീപം കുമിലായായിലെ ക്ഷേത്രത്തിന് നേര്‍ക്കാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പല ഇടങ്ങളിൽ ദുര്‍ഗാ ദേവിയുടെ വിഗ്രഹങ്ങള്‍ നശിപ്പിച്ചതായി നിരവധി പരാതികളാണ് വന്നിരിക്കുന്നത്.

ബംഗ്ലാദേശിന്റെ ചരിത്രത്തിലെ അപകീര്‍ത്തികരമായ ദിവസമാണെന്നും, കഴിഞ്ഞ 24 മണിക്കൂറിനിടെ സംഭവിച്ച കാര്യങ്ങള്‍ ട്വീറ്റിലൂടെ വെളിപ്പെടുത്താനാവുന്നതിലും വലുതാണെന്നും ബംഗ്ലാദേശ് ഹിന്ദു യൂണിറ്റി കൗണ്‍സില്‍ അഭിപ്രായപ്പെട്ടു. വര്‍ഗീയ സംഘര്‍ഷമുണ്ടായ സംഭവത്തില്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.ർഗ്ഗീയ കലാപം ലക്ഷ്യമിട്ട് ജമാഅത്ത് ഇ ഇസ്ലാമി പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്നാണ് ബംഗ്ലാദേശിലെയും, ഇന്ത്യയിലെയും നയതന്ത്രജ്ഞരിൽ നിന്നും ലഭിക്കുന്ന വിവരം.

Related Articles

Latest Articles