Wednesday, December 31, 2025

ചുട്ടുപൊള്ളി പാലക്കാട്; താപനില 41 ഡിഗ്രി സെൽഷ്യസ്; വരാൻ പോകുന്നത് കൊടുംവരൾച്ചയെന്ന് റിപ്പോർട്ട്

പാലക്കാട്: ചുട്ടുപൊള്ളി പാലക്കാട് ജില്ല(Palakkad Temperature). വരാൻ പോകുന്നത് കൊടുംവരൾച്ചയെന്ന് റിപ്പോർട്ട്. ജില്ലയിൽ പകൽ താപനില 41ൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ തവണ മാർച്ച് അവസാന വാരത്തിൽ ഉണ്ടായിരുന്ന ചൂടാണ് ഇത്തവണ തുടക്കത്തിൽ അനുഭവപ്പെടുന്നതെന്നാണ് വിലയിരുത്തൽ. സംസ്ഥാനത്ത് കണ്ണൂർ കഴിഞ്ഞാൽ ഏറ്റവും അധികം ചൂട് പാലക്കാടാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

അതേസമയം വേനൽ ആരംഭത്തിനു മുൻപുതന്നെ സംസ്ഥാനത്ത് ചൂട് വലിയ രീതിയിൽ വർദ്ധിക്കുന്നതിന്റെ സൂചന കൂടിയാണിതെന്ന് വിദഗ്ധർ പറയുന്നു. വേനൽക്കാലം ആരംഭിക്കുന്നതിനു മുൻപ് തന്നെസംസ്ഥാനത്ത് ചൂട് കനക്കുകയാണ്.

പാലക്കാട് മുണ്ടൂർ ഐആർടിസിയിൽ കഴിഞ്ഞ ആഴ്ച 39 ഡിഗ്രിയാണ് പകൽ താപനില രേഖപ്പെടുത്തിയത്. എന്നാൽ ഇന്നലെ അത് 41 ആയി മാറി. പകൽ കനത്ത ചൂട് ആണെങ്കിലും രാത്രി തണുപ്പും അനുഭവപ്പെടുന്നുണ്ട്. 22 ഡിഗ്രിയാണ് രാത്രികാലങ്ങളിൽ അന്തരീക്ഷതാപനില, വേനൽ മഴ പെയ്യാൻ വൈകിയാൽ ഇത്തവണ ചൂട് ഇനിയും കൂടുമെന്നാണ് കാലാവസ്ഥ നിരീക്ഷകർ പറയുന്നത്.

Related Articles

Latest Articles