Monday, December 29, 2025

പാലക്കാട് ശ്രീനിവാസന്‍ വധക്കേസ്: ഗൂഢാലോചനയില്‍ പങ്കെടുത്ത രണ്ട് പേര്‍ പിടിയില്‍, ആയുധങ്ങൾ കൊണ്ട് വന്ന ഓട്ടോറിക്ഷയും പിടിച്ചെടുത്തു

പാലക്കാട്: ശ്രീനിവാസൻ വധക്കേസിൽ ഗൂഢാലോചനയിൽ പങ്കെടുത്ത രണ്ടുപേർകൂടി പോലീസ് പിടിയിൽ. പിടിയിലാവയര്‍ ഗൂഢാലോചനയില്‍ പങ്കെടുത്തവരാണെന്ന് പൊലീസ് വ്യക്തമാക്കി. ആക്രമണം നടത്താൻ ഉപയോഗിച്ച വാഹനങ്ങളിൽ ഒന്ന് കണ്ടെത്തിയതായും സൂചനയുണ്ട്.

ആയുധങ്ങൾ കൊണ്ടുവന്ന ഓട്ടോറിക്ഷയാണ് പോലീസ് പിടികൂടിയത്. ഇത് തമിഴ്‌നാട്ടിലേക്ക് പൊളിച്ച് മാറ്റാൻ കൊണ്ട് പോകുന്നതിനിടെയാണ് കണ്ടെത്തിയത്. എന്നാൽ പട്ടാപ്പകൽ കൊല നടത്തിയ കേസിലെ മുഖ്യ പ്രതികളെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല.

ശ്രീനിവാസന്‍ വധക്കേസില്‍ പ്രതികളെ കുറിച്ച്‌ കൃത്യമായ സൂചന ലഭിച്ചെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. കേസില്‍ നേരത്തെ അറസ്റ്റിലായ നാല് പേരേയും ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് പൊലീസ് ആവശ്യപ്പെടാനും സാധ്യത ഏറെയാണ്.

ശ്രീനിവാസനെ കൊലപ്പെടുത്താന്‍ മൂന്ന് ബൈക്കുകളിലായി ആറംഗ സംഘം എത്തുന്നതിന് മുന്‍പ് തന്നെ മേലാമുറിയില്‍ ഇവരെ സഹായിക്കാനായി ചിലര്‍ നില്‍ക്കുന്നുണ്ടായിരുന്നു. ശ്രീനിവാസന്റെ നീക്കങ്ങള്‍ മനസിലാക്കി കൊലയാളി സംഘത്തെ വിളിച്ചു വരുത്തിയതും കൃത്യത്തിന് ശേഷം അവര്‍ക്ക് രക്ഷപ്പെടാന്‍ സഹായിച്ചതും ഇവരായിരുന്നു.

Related Articles

Latest Articles