കോഴിക്കോട്: കൂളിമാട് പാലം തകര്‍ന്ന സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കോഴിക്കോട് പിഡബ്ല്യുഡി ഓഫിസിന് മുന്നില്‍ യൂത്ത് ലീഗിന്റെ ധര്‍ണ. പാലം തകര്‍ന്ന സംഭവത്തില്‍ പ്രധാനപ്രതി മുഖ്യമന്ത്രിയാണെന്ന് ധര്‍ണ ഉദ്ഘാടനം ചെയ്ത മുസ്ലീം ലീഗ് നേതാവ് ഡോ. എം കെ മുനീര്‍ കുറ്റപ്പെടുത്തുകയും ചെയ്തു.
പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും ഇതില്‍ പങ്കുണ്ട്. പാലാരിവട്ടം പാലത്തിന്റെ കാര്യത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് പിന്തുടരുകയാണെങ്കില്‍ മന്ത്രിക്കെതിരെ കേസെടുക്കേണ്ടതല്ലേ എന്നും എം കെ മുനീര്‍ ചോദിച്ചു.
പാലാരിവട്ടം പാലത്തിന്റെ കാര്യത്തില്‍ സ്വീകരിച്ച മാതൃക ഇവിടെയും സര്‍ക്കാര്‍ കാണിക്കുമോ എന്നും എം കെ മുനീര്‍ ചോദിച്ചു. പാലം തകര്‍ന്ന സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കാനാണ് യൂത്ത് ലീഗിന്റെ നീക്കം.

