Thursday, May 9, 2024
spot_img

പാലാരിവട്ടം മേല്‍പ്പാലനിര്‍മ്മാണ അഴിമതി; വിജിലൻസ് പട്ടിക തയ്യാറാക്കുന്നു

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലത്തിന്റെ നിര്‍മ്മാണത്തിലെ വീഴ്ചകള്‍ അന്വേഷിക്കുന്ന വിജിലന്‍സ് സംഘം കേസില്‍ വിശദമായി ചോദ്യം ചെയ്യണ്ടവരുടെ പട്ടിക തയ്യാറാക്കുന്നു. റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷനിലെയും കിറ്റ്‌ക്കോയിലെയും ആര്‍ഡിഎസ് കമ്പനിയിലെയും ഉദ്യോഗസ്ഥരടക്കമുള്ളവരുടെ പട്ടികയാണ് തയ്യാറാക്കുന്നത്.

2014 ല്‍ പാലത്തിന്റെ നിര്‍മ്മാണ സമയത്ത് റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോപ്പറേഷന്‍ എംഡിയായിരുന്ന എ പി എം മുഹമ്മദ് ഹനീഷ് അടക്കമുള്ളവരുടെ മൊഴി എടുക്കും.

പാലത്തില്‍ നിന്നും വിജിലന്‍സ് ശേഖരിച്ച കോണ്‍ക്രീറ്റിന്റെയും കമ്പിയുടെയുമടക്കമുള്ള സാംപിളുകളുടെ പരിശോധന ഫലം വന്നതിന് ശേഷമായിരിക്കും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്ന നടപടികളിലേക്ക് അന്വേഷണ സംഘം പോകുക.

അറ്റകുറ്റ പണികളുടെ ഭാഗമായി പാലത്തിലെ പഴയ ടാറിങ്ങ് പൂര്‍ണമായും നീക്കം ചെയ്തു. പാലത്തിന്റെ ഉപരിതലം വൃത്തിയാക്കി വിദഗ്ദ്ധരുടെ നിര്‍ദ്ദേശം സ്വീകരിച്ച ശേഷമായിരിക്കും വീണ്ടും ടാറിങ്ങ് നടത്തുക.

Related Articles

Latest Articles