ഹമാസ് – ഇസ്രയേൽ യുദ്ധത്തിൽ തകർന്നടിഞ്ഞ ഗാസ മുനമ്പ് അമേരിക്ക ഏറ്റെടുക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് പ്രഖ്യാപിച്ചു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ട്രമ്പിന്റെ പ്രഖ്യാപനം. ഗാസയില്‍ എണ്ണമറ്റ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ഗാസയെ പശ്ചിമേഷ്യയുടെ കടല്‍ത്തീര സുഖവാസ കേന്ദ്രമാക്കി മാറ്റുമെന്നും ട്രമ്പ് വ്യക്തമാക്കി.
‘ഗാസ ഇന്നൊരു തകര്‍ന്ന സ്ഥലമാണ്, കോണ്‍ക്രീറ്റ് കൂമ്പാരമായി മാറിയ സ്ഥലം. പലസ്തീനികള്‍ക്ക് മറ്റുവഴികളില്ല. ഗാസ മുനമ്പ് അമേരിക്ക ഏറ്റെടുക്കും. ഞങ്ങളത് സ്വന്തമാക്കും. അവിടെ ഞങ്ങള്‍ക്ക് ചില ജോലികളുണ്ട്. ഗാസയിലെ കെട്ടിടാവശിഷ്ടങ്ങളും പൊട്ടാത്ത ബോംബുകളും നീക്കം ചെയ്യും. അവിടെ നിരപ്പാക്കും.’ -ട്രമ്പ് പറഞ്ഞു

