Friday, May 17, 2024
spot_img

മാർച്ചിനകം ആധാർ കാർഡുമായി ബന്ധിപ്പിക്കാത്ത പാൻ കാർഡുകൾ പ്രവർത്തനരഹിതം; ബാങ്കിങ് ഉൾപ്പെടെ സാമ്പത്തികമേഖലയിലെ സേവനങ്ങൾക്ക് തടസ്സം

മാർച്ചിനകം ആധാർ കാർഡുമായി ബന്ധിപ്പിക്കാത്ത പാൻ കാർഡുകൾ പ്രവർത്തനരഹിതമാവും. ആധാർ കാർഡുമായി ബന്ധിപ്പിക്കാത്ത പാൻ കാർഡുകൾ അടുത്ത ഏപ്രിൽ മുതലാണ് അസാധുവാകുക. ഏപ്രിൽ 1 മുതൽ ഇത് കർശനമാക്കും.

പാൻ പ്രവർത്തനരഹിതമായാൽ അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന എല്ലാ പ്രശ്നങ്ങൾക്കും കാർഡുടമസ്ഥൻ തന്നെയായിരിക്കും ഉത്തരവാദിയെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു. അസാധുവായ പാൻ കാർഡുള്ളവർക്ക് ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യാൻ സാധിക്കില്ല. അസം, ജമ്മുകശ്മീർ, മേഘാലയ സംസ്ഥാനങ്ങളിൽ താമസിക്കുന്നവർ, 80 വയസ്സ് പൂർത്തിയായവർ, ഇന്ത്യൻ പൗരത്വമില്ലാത്തവർ എന്നിവർക്കാണ് ആധാർ ബന്ധിപ്പിക്കുന്നതിൽനിന്ന് ഇളവ് നൽകിയിട്ടുള്ളത് .പാൻനമ്പർ അസാധുവായാൽ ആദായനികുതിയുമായി ബന്ധപ്പെട്ട സേവനങ്ങളൊന്നും ലഭിക്കില്ല. ബാങ്കിങ് ഉൾപ്പെടെ സാമ്പത്തികമേഖലയിലെ സേവനങ്ങളും തടസ്സപ്പെടുമെന്നും അറിയിച്ചിട്ടുണ്ട്.

Related Articles

Latest Articles