Saturday, November 7, 2026

പഞ്ചാബിലെ മുതിർന്ന കോൺഗ്രസ് നേതാവ് ബിജെപിയിലേക്കോ?? കളം മാറാൻ ഒരുങ്ങുന്നുവെന്ന് സൂചനകൾ

ദില്ലി: പഞ്ചാബിൽ നിയമ സഭ തെരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസ് കൂടുതൽ പ്രതിസന്ധിയിലേക്ക് പോയികൊണ്ടിരിക്കുകയാണ്. പാർട്ടിയ്ക്കകത്തു തന്നെ ആകെ തമ്മിലടിയാണ്. ഈ അവസരത്തിലാണ്
ലുധിയാനയില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ സീനിയര്‍ നേതാവും എംപിയുമായ രവനീത് സിംഗ് ബിട്ടു കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടിരിക്കുകയാണ്.

കോണ്‍ഗ്രസ് വിടാനുള്ള നീക്കമാണ് ബിട്ടു നടത്തുന്നതെന്ന തരത്തിലുള്ള സൂചനകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. പഞ്ചാബ് കോണ്‍ഗ്രസ് ആകെ തമ്മിലടിയില്‍ തകര്‍ന്ന് നില്‍ക്കുകയാണ്. തിരഞ്ഞെടുപ്പിന് ശേഷവും അതിന് മാറ്റം വന്നിട്ടില്ല. സിദ്ദു ക്യാമ്പ് അധികാരം പിടിക്കാന്‍ അടക്കം നടത്തുന്ന നീക്കങ്ങള്‍ പല നേതാക്കളെയും നിരാശരാക്കിയിട്ടുണ്ട്. ഇതിനിടെയാണ് ബിട്ടു കളം മാറാന്‍ ഒരുങ്ങുന്നത്. പല സീനിയര്‍ നേതാക്കളും കോണ്‍ഗ്രസില്‍ നിരാശയിലാണ്. പഞ്ചാബിലെ ഒട്ടുമിക്ക കോൺഗ്രസ് നേതാക്കളും ഈ വഴി പിന്തുടരാനുള്ള സാധ്യത ഏറെയാണ്.

Related Articles

Latest Articles