Monday, May 13, 2024
spot_img

പന്തളം രാജകുടുംബാംഗം അന്തരിച്ചു;തിരുവാഭരണ ഘോഷയാത്ര ദേവസ്വം ബോർഡ് ഓഫീസിൽ നിന്ന് ആരംഭിക്കും;മറ്റ് ചടങ്ങുകൾക്ക് മാറ്റമില്ല

പന്തളം : പന്തളം രാജകുടുംബാംഗം അന്തരിച്ചു.വലിയകോയിക്കൽ രുഗ്മിണി തമ്പുരാട്ടിയാണ് അന്തരിച്ചത്.തുടർന്ന് വലിയകോയിക്കൽ ക്ഷേത്രം അടച്ചു.പതിവിനു വിപരീതമായി തിരുവാഭരണ ഘോഷയാത്ര ദേവസ്വം ബോർഡ് ഓഫീസിൽ നിന്നാണ് ആരംഭിച്ചത്.ഇത്തവണത്തെ ഘോഷയാത്രയിൽ രാജപ്രതിനിധി അനുഗമിക്കില്ല.എന്നാൽ മറ്റ് ചടങ്ങുകൾക്ക് യാതൊരുവിധ മാറ്റവുമില്ല.

ഇന്ന് 1 മണിയോടെയാണ് പന്തളം കൊട്ടാരത്തിൽ നിന്നും ഘോഷയാത്ര ആരംഭിക്കാൻ തീരുമാനിച്ചിരുന്നത്.എന്നാൽ മരണത്തെത്തുടർന്ന് ഘോഷയാത്രയുടെ ആരംഭം ദേവസ്വം ബോർഡ് ഓഫീസിലേക്ക് മാറ്റിവെക്കുകയായിരുന്നു.

Related Articles

Latest Articles