Friday, May 17, 2024
spot_img

പിണറായിയ്ക്കെതിരെ പൊട്ടിത്തെറിച്ച് പന്ന്യൻ രവീന്ദ്രൻ; പൊട്ടിക്കരഞ്ഞ് മുഖ്യൻ

പിണറായിയ്ക്കെതിരെ പൊട്ടിത്തെറിച്ച് പന്ന്യൻ രവീന്ദ്രൻ; പൊട്ടിക്കരഞ്ഞ് മുഖ്യൻ | Pannyan Raveendran

മുഖ്യമന്ത്രിയ്ക്കും ആഭ്യന്തരവകുപ്പിനുമെതിരെ രൂക്ഷവിമര്ശനങ്ങളുമായി പന്ന്യന്‍ രവീന്ദ്രൻ. കേരളാ പോലീസിനെതിരെയും ആഭ്യന്തര വകുപ്പിനെതിരെയും ഗുരുതര ആരോപണം ഉയര്‍ത്തിയാണ് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ രംഗത്തെത്തിയിരിക്കുന്നത്. കേരളാ പോലീസിന്റെ ഈ പോക്ക് ആപത്തിലേക്കാണ്. ക്രമസമാധാനം ഉറപ്പാക്കാന്‍ ബാധ്യതയുള്ളവര്‍ക്ക് അതിന് കഴിയുന്നില്ല. പാര്‍ട്ടികളും മതസംഘടനകളും കൊടുക്കുന്നവരെയാണ് പോലീസ് പ്രതിയാക്കുന്നത്. ചില ഉദ്യോഗസ്ഥര്‍ അതിന് മാത്രം വേണ്ടി പ്രവര്‍ത്തിക്കുന്നവരാണെന്നും അദേഹം പറഞ്ഞു. പോലീസ് കര്‍ശന നടപടികള്‍ കൈകൊള്ളണം. എന്നാല്‍, ഇപ്പോള്‍ അതിന് സാധിക്കുന്നില്ലെന്നും പന്ന്യന്‍ പറഞ്ഞു.

അതേസമയം, കേരളത്തില്‍ ക്രമസമാധാനം പാടേ തകര്‍ന്നുവെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദറായി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേരള സര്‍ക്കാരിന്റെ നിഷ്‌ക്രിയതാണ് കൊലയാളികള്‍ക്ക് വളമാകുന്നത്. ഡിവൈഎസ്പി ഉള്‍പ്പെടെയുള്ള പോലീസ് അധികാരികളുടെ മൂക്കിനുതാഴെയാണ് അക്രമം നടന്നതെന്നത് അക്രമത്തിന്റെ ഭീകരതയും പ്രതികളുടെ ഭരണസ്വാധീനവും വ്യക്തമാക്കുന്നു. നന്ദുകൃഷ്ണയും സന്ദീപും ബിജുവും ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകരെയാണ് ബിജെപിക്ക് നഷ്ടമായത്. രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ പ്രവര്‍ത്തകരെ ഇല്ലാതാക്കുന്നത് ജനാധിപത്യപരമല്ല.

അതത് സര്‍ക്കാരിന്റെ നിര്‍ദ്ദേശവും നിയമവുമാണ് പോലീസ് നടപ്പാക്കുന്നത്. കേസില്‍ സത്യസന്ധമായ അന്വേഷണം കൊണ്ടുവരണം. ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ട് കൊല്ലപ്പെട്ടവര്‍ക്ക് നീതി ലഭിക്കണം. ക്രമസമാധാനം പുനഃസ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം. എന്തൊക്കെ അതിക്രമങ്ങള്‍ ഉണ്ടായാലും ദേശഭക്തി മുറുകെപിടിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം പിണറായിക്കും ആഭ്യന്തര വകുപ്പിനെതിരെ ചോദ്യശരങ്ങളുമായി ആനി രാജയും രംഗത്തെത്തിയിരുന്നു. എന്നാൽ ഇതിനെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വിമർശിച്ചിരുന്നു. സംസ്ഥാന ഘടകത്തോട് ആലോചിക്കാതെ ദേശീയ നേതാക്കള്‍ സംസ്ഥാന വിഷയത്തില്‍ അഭിപ്രായം പറയുന്നത് അംഗീകരിക്കാനാകില്ലെന്നെയായിരുന്നു സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാട്. സംസ്ഥാന സമിതി യോഗം ചേർന്നപ്പോഴും ആനി രാജക്കും പിന്തുണച്ച ജനറല്‍ സെക്രട്ടറിക്കുമെതിരെ വിമർശനം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ദേശീയ കൗണ്‍സിലിന് ശേഷം ചേർന്ന വാര്‍ത്ത സമ്മേളനത്തില്‍ കാനത്തെ പരസ്യമായി തള്ളി ഡി രാജ രംഗത്തെത്തിയത്. ആനി രാജയുടെ പരാമർശങ്ങള്‍ക്കുള്ള പിന്തുണ വാര്‍ത്തസമ്മേളനത്തില്‍ ഡി രാജ ആവർത്തിച്ചു. ജനറല്‍ സെക്രട്ടറിയെ പരസ്യമായി വിമർശിക്കുന്നത് സ്വീകാര്യമല്ലെന്ന് ഡി രാജ പറഞ്ഞു. പാർട്ടിയിൽ ആഭ്യന്തര ജനാധിപത്യമുണ്ട്. സ്ത്രീ സുരക്ഷയടക്കം പൊതുവിഷയങ്ങളിൽ അഭിപ്രായം പറയാൻ ദേശീയ നേതാക്കൾക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാൽ പാർട്ടി അച്ചടക്കം പാലിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്ന് ഡി രാജയുടെ വാദം.

Related Articles

Latest Articles