Tuesday, April 30, 2024
spot_img

പാനൂർ സ്ഫോടനം ! സംഭവ സ്ഥലത്ത് പത്തിലധികം സ്റ്റീൽ ബോംബുകൾ കൂടി കണ്ടെത്തി ; പ്രദേശത്ത് തെരച്ചിൽ ഊർജിതമാക്കി പോലീസ് ;

കണ്ണൂർ : പാനൂരിൽ സ്ഫോടനം നടന്ന സ്ഥലത്തുനിന്ന് പത്തിലധികം സ്റ്റീൽ ബോംബുകൾ കൂടി കണ്ടെത്തി. തുരുമ്പിച്ച ആണി, ലോഹ ചീളുകൾ, കുപ്പിച്ചില്ല് തുടങ്ങിയവ ഉപയോഗിച്ചായിരുന്നു ബോംബ് നിർമ്മാണം. മതിലിലും കുറ്റിക്കാട്ടിൽ ഒളിപ്പിച്ച നിലയിലുമായിരുന്നു കണ്ടെത്തിയ ബോംബുകൾ. അറസ്റ്റിലായ ഷിബിൻലാലിനെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോഴാണു കൂടുതൽ ബോംബുകൾ കണ്ടെത്തിയത്. രാവിലെ ഷിബിൻ ലാൽ അടക്കം മൂന്നുപേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. സ്ഥലത്ത് ദിവസങ്ങളായി ബോംബ് നിർമ്മാണം നടന്നിരുന്നു എന്നാണ് വിവരം.

കൂടുതൽ ബോംബുകൾ കണ്ടെത്തിയ സാഹചര്യത്തിൽ പാനൂരിലും പരിസര പ്രദേശങ്ങളിലും പൊലീസ് തിരച്ചിൽ ഊർജിതമാക്കി. പരിശോധനയ്ക്കായി സിആർപിഎഫിന്റെ സഹായവും തേടിയിട്ടുണ്ട്. ബോംബ് നിർമാണവുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിൽ ഇന്നലെ രണ്ട് ബോംബുകൾ പൊലീസ് കണ്ടെത്തിയിരുന്നു.

Related Articles

Latest Articles