Monday, April 29, 2024
spot_img

മുസ്ലിം ലീഗിന്റെ സമ്മർദ്ദം ഫലം കാണുന്നു, മതവിരുദ്ധമായ ഒന്നും പാഠ്യ പദ്ധതിയിൽ ഉണ്ടാകില്ല, നവോത്ഥാനം കടലിലെറിഞ്ഞ് പുത്തൻപള്ളി അറബിക് കോളേജിൽ എം വി ഗോവിന്ദന്റെ ഉറപ്പ്!

തിരുവനന്തപുരം: സിപിഎം മതത്തിന് എതിരല്ലെന്ന് പാർട്ടി സെക്രട്ടറി എംവി ഗോവിന്ദൻ. മതസ്വാതന്ത്ര്യം സംരക്ഷിക്കണമെന്നാണ് പാർട്ടി നിലപാടെന്നും മതത്തിന് എതിരാണ് പാർട്ടി എന്നത് തെറ്റായ കാഴ്ചപ്പാടാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.മത-വിശ്വാസ വിരുദ്ധമായ ഒന്നും പാഠ്യപദ്ധതിയിൽ ഉണ്ടാകില്ലെന്നും ചർച്ച കഴിയുമ്പോൾ കരടൊക്കെ മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിപിഐഎമ്മിന്റെ ഗൃഹ സന്ദർശന പരിപാടിയിൽ പുത്തൻപള്ളി അറബി കോളജിലാണ് ഗോവിന്ദന്റെ പരാമർശം.ജനങ്ങളാണ് വലുതെന്നും ജനങ്ങളെ ചേർത്തു നിർത്തുമെന്നും മന്ത്രിയെ നിശ്ചയിക്കുന്നത് മുഖ്യമന്ത്രിയാണെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി. ഇ.പി. വിഷയത്തിൽ പാർട്ടിക്കുള്ളിൽ നടന്ന ചർച്ച പുറത്തു പറയേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Related Articles

Latest Articles